തിരയുക

2020.05.07 Carmelo di Palma venerabile 2020.05.07 Carmelo di Palma venerabile 

ദൈവദാസരുടെ വീരോചിത പുണ്യങ്ങള്‍ പാപ്പാ അംഗീകരിച്ചു

വിശുദ്ധരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘം പ്രസിദ്ധപ്പെടുത്തിയ ഡിക്രി :

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

അഞ്ചു ദൈവദാസര്‍ ധന്യപദവിയിലേയ്ക്ക്
മെയ് 5-Ɔο തിയതി ചൊവ്വാഴ്ച വിശുദ്ധരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തലവന്‍, കര്‍ദ്ദിനാള്‍ ആഞ്ചലോ ബെച്യു സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ പാപ്പാ ഫ്രാന്‍സിസ് പരിശോധിച്ച ശേഷമാണ് സഭയിലെ ദൈവദാസരുടെ വീരോചിത പുണ്യങ്ങള്‍ പാപ്പാ ഫ്രാന്‍സിസ് അംഗീകരിച്ചത്.

വിശുദ്ധിയുടെ പടവുകള്‍ കയറുന്നവര്‍
1. ഇറ്റലിയില്‍ ഗാസ്പരീന സ്വദേശിയും കന്തസാരോ-സ്കിലാചേ അതിരൂപതാംഗവുമായ വൈദികന്‍, ദൈവദാസന്‍ ഫ്രാന്‍ചേസ്കൊ കറൂസോ (1879-1951).

2. തെക്കെ ഇറ്റലിയില്‍ ബാരി സ്വദേശിയും, ബാരി-ബിത്തോന്തോ അതിരൂപതാംഗവുമായ വൈദികന്‍, ദൈവദാസന്‍ കര്‍മേലോ ദി പാല്‍മാ (1876-1961).

3. ഇറ്റലിയില്‍ നേപ്പിള്‍സിലെ അവലീനോ സ്വദേശിയും ബ്രിന്തീസിയില്‍ മരണമടയുകയും ചെയ്ത അല്‍മായ ദൈവദാസന്‍ മത്തെയോ ഫരീന (1990-2009).

4. സ്പെയിനിലെ ലേറിദ സ്വദേശിയും, ദിവ്യരക്ഷകന്‍റെ സന്ന്യാസ സഭാംഗവുമായ വൈദികന്‍, ദൈവദാസന്‍ ഫ്രാന്‍ചേസ്കൊ ബാര്‍ഷിഗുരേന്‍ മൊന്താഗു (1881-1957).

5. സ്പെയിനിലെ ഗ്രാനഡ സ്വദേശിനിയും അല്‍മായ പ്രേഷിതയുമായ ദൈവദാസി, അമലോത്ഭവനാഥയുടെ ബാര്‍ഷിഗുരേന്‍ ഗാര്‍ഷിയ (1905-1927).
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 May 2020, 07:27