തിരയുക

100th anniversary of the messenger of peace, Saint John Paul II, 100th anniversary of the messenger of peace, Saint John Paul II, 

വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ ജന്മശതാബ്ദി

മെയ് 18-Ɔο തിയതി തിങ്കളാഴ്ച – അനുസ്മരണ ദിവ്യബലിയുടെ തത്സമയം സംപ്രേഷണം

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

തിങ്കളാഴ്ച പ്രാദേശിക സമയം രാവിലെ 7 മണിക്ക്, ഇന്ത്യയിലെ സമയം, രാവിലെ 10.30-ന്  പത്രോശ്ലീഹായുടെ ബസിലിക്കയിലുള്ള  വിശുദ്ധന്‍റെ ഭൗതികശേഷിപ്പുകളുടെ ചെറിയ അള്‍ത്താരയില്‍ പാപ്പാ ഫ്രാന്‍സിസ് ദിവ്യബലി അര്‍പ്പിക്കും. വത്തിക്കാന്‍ മാധ്യമങ്ങളിലൂടെ ദിവ്യബലി തത്സമയം സംപ്രേഷണം ചെയ്യപ്പെടും.

പേപ്പല്‍ വസതി സാന്താ മാര്‍ത്തയിലെ കപ്പേളയില്‍നിന്നും കൊറോണവൈറസ് ബാധയുടെ തീവ്രതയില്‍  ആരംഭിച്ച പാപ്പാ ഫ്രാന്‍സിസിന്‍റെ ദിവ്യബലിയുടെയും ദിവ്യകാരുണ്യ ആശീര്‍വ്വാദത്തിന്‍റെയും തത്സമയ സംപ്രേഷണം മെയ് 19-മുതല്‍ ഉണ്ടായിരിക്കുന്നതല്ലെന്ന്  അറിയിക്കുന്നു.

ആത്മീയാനുഭൂതിയായിരുന്ന തത്സമയം  ദിവ്യബലിക്കും ആരാധനയുടെ നിമിഷങ്ങള്‍ക്കും ആത്മീയ ദിവ്യകാരുണ്യ സ്വീകരണത്തിനും  പാപ്പാ ഫ്രാന്‍സിസിന് സാമൂഹ്യശ്രൃംഖകളിലൂടെയും മറ്റു വിധത്തിലും  നന്ദിപറഞ്ഞുകൊണ്ട് എഴുതിയ മലയാളത്തിന്‍റെ പ്രേക്ഷകര്‍ക്കും അഭ്യൂദയകാംക്ഷികള്‍ക്കും വത്തിക്കാന്‍ മാധ്യമങ്ങളുടെ മുഖ്യപത്രാധിപര്‍, അന്ത്രയ തൊര്‍ണിയേലിവഴി പ്രത്യേകം നന്ദിയര്‍പ്പിക്കുന്നതായും  ഇവിടെ രേഖപ്പെടുത്തുന്നു.

link for the live streaming : https://www.youtube.com/watch?v=M-RFWoMT574


 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 May 2020, 13:39