തിരയുക

The spread of the coronavirus disease (COVID-19) in Hertford The spread of the coronavirus disease (COVID-19) in Hertford 

മരണഭീതിയില്‍ കഴിയുന്ന വയോജനങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാം

ഏപ്രില്‍ 15-Ɔο തിയതി ബുധനാഴ്ച #നമുക്കു പ്രാര്‍ത്ഥിക്കാം എന്ന സാമൂഹ്യശ്രൃംഖലയില്‍ പാപ്പാ ഫ്രാന്‍സിസ് പങ്കുവച്ച സന്ദേശം.

ബുധനാഴ്ച തന്‍റെ ദിവ്യബലിയര്‍പ്പണത്തില്‍ പാപ്പായുടെ പ്രത്യേക നിയോഗമായിരുന്നു പ്രായമായവര്‍ക്കും മരണത്തിന്‍റെ ഭീതിയില്‍ കഴിയുന്നവര്‍ക്കുംവേണ്ടി പ്രാര്‍ത്ഥിക്കണമെന്നത് :

“വ്യദ്ധമന്ദിരങ്ങളിലും വീടുകളിലും മരണത്തിന്‍റെ ഭീതിയിലും ഏകാന്തതയിലും കഴിയുന്ന വയോജനങ്ങള്‍ക്കുവേണ്ടി #നമുക്കു പ്രാര്‍ത്ഥിക്കാം. അവരെന്നും നമുക്ക് ഊന്നുവേരായവരാണ്. നമുക്ക് വിശ്വാസവും, നല്ലപാരമ്പര്യങ്ങളും, കൂട്ടായ്മയുടെയും കുടുംബത്തിന്‍റെയും അവബോധവും പകര്‍ന്നുതന്നവരാണ്. ദൈവം അവരുടെ ഏകാന്തതയിലും അന്ത്യനിമിഷങ്ങളിലും തുണയാകട്ടെയെന്ന് #നമുക്കു പ്രാര്‍ത്ഥിക്കാം”.

ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം കണ്ണിചേര്‍ത്തു.

Let us #PrayTogether for the elderly, especially those who are isolated or in rest homes and are afraid of dying alone. They are our roots. They gave us the faith, tradition, and a sense of belonging. Let us pray that the Lord might be near to them.

translation : fr william nellikkal  


 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 April 2020, 13:39