തിരയുക

JAPAN-RELIGION-POPE JAPAN-RELIGION-POPE 

“പുര കത്തുമ്പോള്‍ വാഴ വെട്ടുന്നവര്‍”ക്കുവേണ്ടിയും പ്രാര്‍ത്ഥിക്കാം

സാമൂഹ്യശ്രൃംഖലയില്‍ പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്ത ഹ്രസ്വസന്ദേശം

മഹാമാരിയില്‍ കേഴുന്നവരെ ഉപയോഗിച്ച് പണമുണ്ടാക്കാന്‍ ശ്രമിക്കുന്നവരുടെ മാനസാന്തരത്തിനുവേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് പാപ്പാ ഫ്രാന്‍സിസ് ആഹ്വാനംചെയ്തു.
സാന്താ മാര്‍ത്തയിലെ വചനവേദിയില്‍നിന്നും അടര്‍ത്തിയെടുത്ത ചിന്തയാണ് പാപ്പാ സാമൂഹ്യശ്രൃംഖലയില്‍ പങ്കുവച്ചത് :

“ മഹാമാരിയുടെ വേദനയില്‍ ഉഴലുന്നവരെ ഉപയോഗിച്ച് കച്ചവടം നടത്തുന്നവര്‍ സമൂഹത്തിലുണ്ട്. വ്രണിതാക്കളെ ഉപയോഗിച്ചു ലാഭമുണ്ടാക്കുവാനും അവരെ പറ്റിയാല്‍ “വില്‍ക്കുവാനും” നോക്കുന്നവര്‍ ധാരാളമാണിന്ന്.   ദൈവം അവരുടെ ഹൃദയങ്ങളെ തൊട്ടുസുഖപ്പെടുത്തട്ടെ”യെന്നു #നമുക്കുപ്രാര്‍ത്ഥിക്കാം.

ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം പങ്കുവച്ചു.

Let us pray today for the people doing business with those in need during this pandemic, who seek to profit from the needs of others and "sell" them. May the Lord touch and convert their hearts. #PrayTogether

translation : fr william nellikkal

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 April 2020, 14:34