ശ്രവണത്തിൽ വളരാൻ പ്രാർത്ഥിക്കാം
ഫ്രാൻസിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.
സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
“ഈ സന്ദർഭത്തിൽ ഒരുപാട് നിശബ്ദതയുണ്ട്. ഈ നിശബ്ദത, നമുക്ക് സുപരിചിതമായവയിൽ നിന്ന് അല്പം പുതിയതാണെങ്കിലും, എങ്ങനെയാണ് കേൾക്കേണ്ടതെന്ന് നമ്മെ പഠിപ്പിക്കുന്നു. ശ്രവിക്കാനുള്ള നമ്മുടെ കഴിവിൽ വളരുന്നതിനായി നമുക്കൊരുമിച്ച് പ്രാർത്ഥിക്കാം.”
ഇറ്റാലിയൻ, ഫ്രഞ്ച്, ഇംഗ്ലിഷ്, പോർച്ചുഗീസ്, പോളിഷ്, അറബി, സ്പാനിഷ് എന്നീ ഭാഷകളിൽ #PrayTogether എന്ന ഹാൻഡിലിൽ പാപ്പാ തന്റെ ട്വിറ്റർ സന്ദേശം പങ്കുവച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
21 ഏപ്രിൽ 2020, 11:17