തിരയുക

 കാരുണ്യ  നാഥന്‍റെ ചിത്രം... കാരുണ്യ നാഥന്‍റെ ചിത്രം... 

പാപ്പാ: ദൈവത്തിന്റെ ക്ഷമ നിറഞ്ഞ കരുണ

ഫ്രാൻസിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

“ദൈവത്തിന്റെ വിശ്വസ്ഥവും,  ക്ഷമ നിറഞ്ഞതുമായ  കരുണ  ഒരിക്കലും നമ്മുടെ വീഴ്ച്ചയിൽ നിന്നും നമ്മെ  പിടിച്ചുയർത്തുന്നതിൽ  തളരുന്നില്ല.  നമ്മുടെ കടത്തിന്‍റെ കണക്ക് തീർക്കേണ്ട യജമാനനെപ്പോലല്ല മറിച്ച് എപ്പോഴും നമ്മെ വളർത്തുന്ന പിതാവായി നാം അവിടുത്തെ  കാണണമെന്ന് അവിടുന്നു ആഗ്രഹിക്കുന്നു.“

ഏപ്രിൽ പത്തൊമ്പതാം തിയതി ദൈവകാരുണ്യാത്തിരുന്നാൾ ദിനത്തിൽ ഇറ്റാലിയൻ,സ്പാനിഷ്, ഇംഗ്ലിഷ്, ഫ്രഞ്ച്, പോർച്ചുഗീസ്, ജർമ്മൻ, പോളിഷ്, ലാറ്റിൻ, അറബി എന്നീ 9 ഭാഷകളിൽ #DivineMercySunday എന്ന ഹാൻഡിലിൽ പാപ്പാ തന്‍റെ ട്വിറ്റർ സന്ദേശം പങ്കുവച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 April 2020, 11:10