യേശുവിന്റെ സ്നേഹം തോമസിന്റെ ഹൃദയത്തെ പുനഃജീവിപ്പിക്കുന്നു
ഫ്രാൻസിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.
സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
“ഇന്ന് യേശുവിന്റെ ലളിതവും നിരായുധവുമായ സ്നേഹം തോമസിന്റെ ഹൃദയത്തെ പുനഃജീവിപ്പിക്കുന്നു(യോഹ 20,19-31). അപ്പോസ്തലനായ തോമസിനെപ്പോലെ, ലോകത്തിന്റെ രക്ഷയായ കരുണയെ സ്വീകരിക്കാം. ഏറ്റവും ദുർബ്ബലരായവരോടു നമുക്ക് കരുണ കാണിക്കാം. ഈ വിധത്തിൽ മാത്രമേ നമുക്ക് ഒരു പുതിയ ലോകം പണിയുവാൻ കഴിയുകയുള്ളു.
ഏപ്രിൽ പത്തൊമ്പതാം തിയതി ദൈവ കാരുണ്യാത്തിരുന്നാൾ ദിനത്തിൽ സുവിശേഷത്തെ അടിസ്ഥാനമാക്കി ഇറ്റാലിയൻ,സ്പാനിഷ്, ഇംഗ്ലിഷ്, ഫ്രഞ്ച്, പോർച്ചുഗീസ്, ജർമ്മൻ, പോളിഷ്, ലാറ്റിൻ, അറബി എന്നീ 9 ഭാഷകളിൽ #DivineMercySunday എന്ന ഹാൻഡിലിൽ പാപ്പാ തന്‍റെ ട്വിറ്റർ സന്ദേശം പങ്കുവച്ചു.
20 April 2020, 10:59