മറ്റുള്ളവരെ ശുശ്രൂഷിക്കുന്ന സ്ത്രീ ജനങ്ങളെ അനുസ്മരിക്കുന്നു
ഫ്രാൻസിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.
സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
“യേശുവിന്‍റെ ഉത്ഥാനത്തെ ശിഷ്യരോടു പ്രഘോഷിക്കുന്നത് സ്ത്രീകളാണെന്നാണ് ഇന്നത്തെ സുവിശേഷത്തിൽ നാം ശ്രവിക്കുന്നത്. ഈ ആരോഗ്യ പ്രതിസന്ധിയിൽ പോലും മറ്റുള്ളവരെ ശുശ്രൂഷിക്കുന്നതിൽ പരിശ്രമിക്കുന്ന ധാരാളം സ്ത്രീ ജനങ്ങളെ ഇന്ന് ഓർമ്മിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.“
ഏപ്രിൽ പതിമൂന്നാം തിയതി ഇറ്റാലിയൻ, ഇംഗ്ലിഷ്, ജർമ്മൻ, പോർച്ചുഗീസ്, പോളിഷ്, ഫ്രഞ്ച്, ലാറ്റിൻ, സ്പാനിഷ്, അറബി എന്നീ 9 ഭാഷകളിൽ പാപ്പാ തന്‍റെ ട്വിറ്റർ സന്ദേശം പങ്കുവച്ചു.
14 April 2020, 13:55