തിരയുക

Vatican News
കോവിദ് 19 രോഗം മൂലം മരിച്ചയാളുടെ മൃതദേഹം സംസ്ക്കരിക്കുന്നതിനായി കൊണ്ടു പോകുന്ന ഒരു രംഗം കോവിദ് 19 രോഗം മൂലം മരിച്ചയാളുടെ മൃതദേഹം സംസ്ക്കരിക്കുന്നതിനായി കൊണ്ടു പോകുന്ന ഒരു രംഗം 

കോവിദ് മഹാമാരിയും പാപ്പായുടെ പ്രാർത്ഥനയും!

പാപ്പായുടെ ചില ട്വിറ്റർ സന്ദേശങ്ങൾ!

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

കോവിദ് 19 മഹാമാരി വിതയ്ക്കുന്ന ദുരന്തത്തിൻറെ വേദനകൾ ശവസംസ്കാര കർമ്മങ്ങൾ നടത്തുന്നവരെ ആഴത്തിൽ സ്പർശിക്കുന്നുവെന്ന് പാപ്പാ.

“നമുക്കൊരുമിച്ചുപ്രാർത്ഥിക്കാം” (#PrayTogether) എന്ന ഹാഷ്ടാഗോടുകൂടി ശനിയാഴ്ച (25/04/20) കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ അവരെ അനുസ്മരിക്കുന്നത്.

“ശവസംസ്കാര സേവനങ്ങളേകുന്നവർക്കായി നമുക്കു ഒന്നുചേർന്നു പ്രാർത്ഥിക്കാം. അവർചെയ്യുന്ന കാര്യങ്ങൾ അവരെ ഏറെ വേദനിപ്പിക്കുന്നതും ദുഃഖകരവുമാണ്. ഈ മഹാ വസന്തയുടെ വേദന അവർ ഏറ്റവു അടുത്തറിയുന്നു. നമുക്ക് അവർക്കുവേണ്ടി പ്രാർത്ഥിക്കാം” എന്നാണ് പാപ്പാ കുറിച്ചിരിക്കുന്നത്.

അജപാലന ശുശ്രൂഷകൾ നിറവേറ്റേണ്ടത് സംവിധാനങ്ങൾ കൊണ്ടല്ല ഇടയനടുത്ത ഹൃദയംകൊണ്ടാണെന്ന്, പാപ്പാ, “ഒരുമിച്ചുപ്രാർത്ഥിക്കാം” (#PrayTogether) “സുവിശേഷപ്രഭാഷണംസാന്തമാർത്ത” (#HomilySantaMarta) എന്നീ ഹാഷ്ടാഗുകളോടുകൂടി വെള്ളിയാഴ്ച (24/04/20)  കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിൽ ഉദ്ബോധിപ്പിച്ചു

“യേശു, ജനസേവനത്തിനനുതകും വിധം അപ്പസ്തോലന്മാരുടെ ഹൃദയത്തെ രൂപപ്പെടുത്തി; ദൈവജനത്തോടുള്ള സാമീപ്യം എന്ന അജപാലനഭാവം അവിടന്നു പഠിപ്പിച്ചു. ചട്ടക്കൂടുകൾ വഴിയല്ല, മറിച്ച്, ഇടയൻറെതായ ഹൃദയത്തോടുകൂടിയാണ് അജപാലന ശുശ്രൂഷ നിർവ്വഹിക്കേണ്ടത്. സഭയിലെ ഇടയന്മാർക്കായി നമുക്കൊരുമിച്ച് പ്രാർത്ഥിക്കാം” എന്നാണ് പാപ്പാ ട്വിറ്ററിൽ കുറിച്ചത്. 

 

25 April 2020, 13:58