തിരയുക

ആഫ്രിക്കൻ നാടായ അങ്കോളയിൽ മലേറിയ ബാധിച്ച ഒരു കുട്ടിയെ  വൈദ്യപ രിശോധനയ്ക്ക് വിധേയനാക്കുന്നു ആഫ്രിക്കൻ നാടായ അങ്കോളയിൽ മലേറിയ ബാധിച്ച ഒരു കുട്ടിയെ വൈദ്യപ രിശോധനയ്ക്ക് വിധേയനാക്കുന്നു 

മലേറിയ രോഗത്തിനെതിരായ പോരാട്ടം തുടരണം, പാപ്പാ

മലേറിയ രോഗികളെ പാപ്പാ അനുസ്മരിക്കുന്നു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

മലേറിയ നിവാരണത്തിനും ആ രോഗചികിത്സയ്ക്കുമുള്ള പരിശ്രമങ്ങൾ മുന്നോട്ടു കൊണ്ടുപോകേണ്ടതുണ്ടെന്ന് പാപ്പാ.

ഞായറാഴ്ച (26/04/20) മദ്ധ്യാഹ്നത്തിൽ വത്തിക്കാനിൽ നയിച്ച ത്രികാലപ്രാർത്ഥനാവേളയിൽ ആശീർവ്വാദാനന്തരം ഫ്രാൻസീസ് പാപ്പാ ശനിയാഴ്ച (25/04/20) ഐക്യരാഷ്ട്ര സഭയുടെ ആഭിമുഖ്യത്തിൽ മലേറിയ രോഗവിരുദ്ധ ദിനം ആചരിക്കപ്പെട്ടത് അനുസ്മരിക്കുകയായിരുന്നു. 

കൊറോണവൈറസ് മഹാമാരിക്കെതിരായ പോരാട്ടം തുടരുമ്പോഴും മലേറിയ നിവാരണത്തിനും ആ രോഗചികിത്സയ്ക്കുമുള്ള പരിശ്രമങ്ങൾ മുന്നോട്ടു കൊണ്ടുപോകേണ്ടതുണ്ടെന്നും മലേറിയ നിരവധി നാടുകളിൽ കോടിക്കണക്കിനാളുകൾക്ക് ഭീഷണിയാകുന്നുണ്ടെന്നും പാപ്പാ പറഞ്ഞു.

മലേറിയ രോഗബാധിതരുടെയും അവരെ പരിചരിക്കുന്നവരുടെയും എല്ലാവർക്കും അടിസ്ഥാന ആരോഗ്യസേവനം ലഭ്യമാക്കാൻ പരിശ്രമിക്കുന്നവരുടെയും ചാരെ താനുണ്ടെന്ന് പാപ്പാ ഉറപ്പുനൽകി.

പരിശുദ്ധ കന്യകാമറിയത്തിന് പ്രത്യേകം പ്രതിഷ്ഠിതമായ മെയ്മാസം ആരംഭിക്കാൻ പോകുന്നതിനെക്കുറിച്ചും പാപ്പാ സൂചിപ്പിച്ചു.

കുടുബാംഗങ്ങൾ ഒരുമിച്ചോ, തനിച്ചോ ജപമാല പ്രാർത്ഥന ചൊല്ലുന്നതിനെ അധികരിച്ച് ഒരു കത്ത് വിശ്വാസികൾക്കായി താൻ ശനിയാഴ്ച നല്കിയതും പാപ്പാ അനുസ്മരിച്ചു.

നാം ഇപ്പോൾ കടന്നു പോകുന്ന പരീക്ഷണ വേളയെ വിശ്വാസത്തോടും പ്രത്യാശയോടും കൂടെ നേരിടാൻ നമ്മുടെ മാതാവായ പരിശുദ്ധ കന്യാകാമറിയം നമ്മെ സഹായിക്കുമെന്ന് പാപ്പാ പ്രത്യാശ പകരുകയും ചെയ്തു.

 

27 April 2020, 15:31