തിരയുക

ഫ്രാൻസീസ് പാപ്പാ ദൈവിക കാരുണ്യ ഞായറാഴ്ച (19/04/2020) ദിവ്യപൂജാർപ്പണ വേളയിൽ ഫ്രാൻസീസ് പാപ്പാ ദൈവിക കാരുണ്യ ഞായറാഴ്ച (19/04/2020) ദിവ്യപൂജാർപ്പണ വേളയിൽ 

പ്രതിസന്ധികളെ നേരിടാൻ നീതിപൂർവ്വകമായ പങ്കുവയ്ക്കലിൻറെ പാത!

ജീവിതത്തിലെയും ചരിത്രത്തിലെയും കൊടുങ്കാറ്റുകളുടെ വേളയിൽ ക്രിസ്തീയമായ ഉത്തരം കാരുണ്യമല്ലാതെ മറ്റൊന്നല്ല, ഫ്രാൻസീസ് പാപ്പാ

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഇന്നത്തെ പ്രതിസന്ധികളെ ശക്തമായി നേരിടാൻ നീതിപൂർവ്വകമായ പങ്കുവയ്ക്കലിൻറെ പാതയിൽ ചരിക്കുന്നതിന് രാഷട്രങ്ങൾക്കും അവയുടെ സ്ഥാപനങ്ങൾക്കും ക്രിസ്തീയ കാരുണ്യം പ്രചോദനം പകരട്ടെയെന്ന് പാപ്പാ ആശംസിക്കുന്നു.

ദൈവികകാരുണ്യത്തിൻറെ ഞായർ” ദിനത്തിൽ (19/04/20) വത്തിക്കാൻ നഗരത്തിന് തൊട്ടടുത്തുള്ള “സാസ്സിയയിലെ പരിശുദ്ധാരൂപിയുടെ” (The church of Holy Spirit in Sassia) നാമത്തിലുള്ള ദേവാലയത്തിൽ അർപ്പിച്ച വിശുദ്ധ കുർബ്ബാനയുടെ സമാപാനശീർവ്വാദത്തിനു മുമ്പ് ത്രികാലപ്രാർത്ഥനയ്ക്ക് ആമുഖമായി നടത്തിയ വിചിന്തനത്തിലാണ് ഫ്രാൻസീസ് പാപ്പാ ഇപ്രകാരം ആശംസിച്ചത്.

വിശുദ്ധ രണ്ടാം ജോൺ പോൾ മാർപ്പാപ്പാ ദൈവികകാരുണ്യത്തിൻറെ ദേവാലയം ആയിരിക്കണമെന്നാഗ്രഹിച്ച “സാസ്സിയയിലെ പരിശുദ്ധാരൂപിയുടെ” നാമത്തിലുള്ള ദേവാലയത്തിൽ ഉയിർപ്പുകാലത്തിലെ രണ്ടാമത്തെ ഞായറാഴ്ച ദിവ്യബലി അർപ്പിക്കപ്പെട്ടത് സാരസാന്ദ്രമാണെന്ന് പാപ്പാ പറഞ്ഞു. ജീവിതത്തിലെയും ചരിത്രത്തിലെയും കൊടുങ്കാറ്റുകളുടെ വേളയിൽ ക്രിസ്തീയമായ ഉത്തരം കാരുണ്യമല്ലാതെ മറ്റൊന്നല്ല എന്ന് പാപ്പാ വിശദീകരിച്ചു.

പരസ്പരവും സകലരോടുമുള്ള, വിശിഷ്യ, യാതനകളനുഭവിക്കുന്നവരും കഷ്ടപ്പെടുന്നവരും പരിത്യക്തരുമായവരോടുള്ള ആർദ്രസ്നേഹം ആണിതെന്ന് പാപ്പാ വ്യക്തമാക്കി.

ഇത് ദയയല്ല, സാധുജന സേവനമല്ല പ്രത്യുത ഹൃദയത്തിൽ നിന്നു വരുന്ന അനുകമ്പയാണെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 April 2020, 15:39