വഴിയോര പത്രങ്ങൾക്ക് (Street Newspapers)പാപ്പാ കത്തയച്ചു
സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
വഴിയോര പത്രലോകത്തെ, പ്രത്യേകിച്ച് ഭവനരഹിതരും, ഏറ്റം പുറം തള്ളപ്പെട്ടവരും, തൊഴിലില്ലാത്തവരുമായ വിൽപ്പനക്കാരെ അഭിവാദനം ചെയ്യാൻ ആഗ്രഹിക്കുന്നു: ആയിരക്കണക്കിന് ആളുകൾ ജീവിക്കുകയും തൊഴിൽ കണ്ടെത്തുകയും ചെയ്യുന്നത് ഈ അസാധാരണ പത്രങ്ങളുടെ വിൽപ്പന കൊണ്ടാണ് എന്നതിന് നന്ദിയർപ്പിക്കുകയും ചെയ്തു.
ഇറ്റലിയിൽ കാരിത്താസിന്‍റെ Scarp de' tenis എന്ന സംരംഭം ബുദ്ധിമുട്ടനുഭവിക്കുന്ന 130 ലധികം പേർക്ക് വരുമാന മാർഗ്ഗം ലഭ്യമാക്കുന്നതിനാൽ അടിസ്ഥാന പൗരത്വ അവകാശങ്ങൾ നേടിയെടുക്കാൻ ഇടവരുത്തുന്നു. അതു മാത്രമല്ല. ലോകത്തിൽ 35 രാജ്യങ്ങളിലും, 25 വിവിധ ഭാഷകളിലും പ്രസിദ്ധീകരിക്കുന്ന 100 ഓളം മറ്റു വഴിയോരപത്രങ്ങളുടെ അനുഭവങ്ങളും, തൊഴിലും വരുമാനവും നൽകുന്ന 20.500 ൽ അധികം വരുന്ന ഭവന രഹിതരേയും പാപ്പാ കത്തിൽ അനുസ്മരിച്ചു.
പല ആഴ്ച്ചകളായി ഈ വഴിയോര പത്രങ്ങൾ വിൽക്കാൻ കഴിയുന്നില്ല, അതിന്റെവിൽപ്പനക്കാർക്ക് ജോലി ചെയ്യാനും കഴിയുന്നില്ല. പത്രപ്രവർത്തകരോടും, സന്നദ്ധ സേവകരോടും, ഈ സംരംഭങ്ങൾ കൊണ്ട് ജീവിച്ചു പോകുന്ന വ്യക്തികളോടും, ഈ സമയത്ത് പുത്തൻ ആശയങ്ങളുമായി മുന്നോട്ടു പോകുന്നവരോടുമുള്ള തന്‍റെ സാമീപ്യം അറിയിക്കുകയും ഈ മഹാമാരി നിങ്ങളുടെ ജോലിയെ ബുദ്ധിമുട്ടുള്ളതാക്കി എന്നാൽ ലോകത്തിലെ വഴിയോര പത്രങ്ങളുടെ വലിയ ശ്രുംഖല മുമ്പുള്ളതിനേക്കാൾ കൂടുതൽ ശക്തിയാർജിച്ച് തിരിച്ചെത്തുമെന്ന് തനിക്കുറപ്പുണ്ടെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു.
ഈ ദിവസങ്ങളിൽ, ഏറ്റവും ദരിദ്രരായവരെ നോക്കിയാൽ ശരിക്കും എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന് മനസ്സിലാക്കാനും, നമ്മുടെ യഥാർത്ഥ സ്ഥിതി എന്തെന്നറിയാനും ഇടയാക്കുമെന്ന് ഓർമ്മിച്ച പാപ്പാ എല്ലാവർക്കും തന്‍റെപ്രോൽസാഹനത്തിന്‍റെയും സാഹോദര്യ സൗഹൃദത്തിൻന്റെയുംസന്ദേശമറിയിക്കുന്നുവെന്നും അവർ ചെയ്യുന്ന ജോലിക്കും, നൽകുന്ന വിവരങ്ങൾക്കും, വിവരിക്കുന്ന പ്രത്യാശയുടെ ചരിത്രങ്ങൾക്കും നിങ്ങൾക്ക് നന്ദിയർ പ്പിക്കുകയും ചെയ്തു.