തിരയുക

ഫ്രാൻസീസ് പാപ്പാ ദിവ്യബലിയർപ്പിക്കുന്നു, വത്തിക്കാനിൽ, "ദോമൂസ് സാംക്തെ മാർത്തെ "യിലെ കപ്പേളയിൽ, 04/04/2020 ഫ്രാൻസീസ് പാപ്പാ ദിവ്യബലിയർപ്പിക്കുന്നു, വത്തിക്കാനിൽ, "ദോമൂസ് സാംക്തെ മാർത്തെ "യിലെ കപ്പേളയിൽ, 04/04/2020 

പാപ്പാ: യാതനാവസരങ്ങളെ മുതലെടുക്കരുത്!

പ്രലോഭനം സാവധാനം വർദ്ധമാനമാകുകയും മറ്റുള്ളവരിലേക്കു പടരുകയും ഒരുവനെ സ്വയംനീതീകരിക്കുന്ന അവസ്ഥയിലെത്തിക്കുകയും ചെയ്യുന്നു, പാപ്പാ.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഇന്നത്തെ വേദനാജനകമായ സാഹര്യങ്ങളെ സ്വാർത്ഥലാഭത്തിനായ ചൂഷണം ചെയ്യരുതെന്ന് മാർപ്പാപ്പാ. 

കോവിദ് 19 ദുരന്തത്തിൽ നിന്ന് മാനവരാശിയെ രക്ഷിക്കണമേയെന്ന പ്രാർത്ഥനയോടുകൂടി അനുദിനം വത്തിക്കാനിൽ. “ദോമൂസ് സാംക്തെ മാർത്തെ” മന്ദിരത്തിലെ കപ്പേളയിൽ ദിവ്യബലി അർപ്പിക്കുന്ന ഫ്രാൻസീസ് പാപ്പാ ശനിയാഴ്ചത്തെ (04/04/20)വിശുദ്ധ കുബ്ബാനയുടെ തുടക്കത്തിലാണ് ഇതു പറഞ്ഞത്.

മഹാമാരിയെ സ്വാർത്ഥതാല്പര്യപൂരണത്തിനുള്ള ഒരു അവസരമാക്കി മാറ്റരുതെന്ന് ഓർമ്മിപ്പിച്ച പാപ്പാ നല്ലകാര്യങ്ങൾ ചെയ്യുന്ന നിരവധിയാളുകൾ ഉണ്ടെങ്കിലും സ്വന്തം നേട്ടത്തിനായി അവസരം മുതലെടുക്കുന്നവരും ഉണ്ടന്ന വസ്തുത ചൂണ്ടിക്കാട്ടി.

നേരും സുതാര്യതയുമുള്ള ഒരു മന:സാക്ഷി ലഭിക്കുന്നതിനായി കർത്താവിനോടു പ്രാർത്ഥിക്കാൻ പാപ്പാ എല്ലാവരെയും ക്ഷണിച്ചു. 

ലാസറിനെ ഉയിർപ്പിച്ച യേശുവിനെ വധിക്കാൻ പുരോഹിതപ്രമുഖരും ഫരിസേയരുമടങ്ങിയ ആലോചനാസംഘം തീരുമാനിക്കുന്നതും അവർ അതിലേക്ക് കാര്യങ്ങൾ പടിപടിയായി നീക്കുന്നതും വിവരിക്കുന്ന സുവിശേഷഭാഗം, യോഹന്നാന്നാൻറെ സുവിശേഷം 11.45-56 വരെയുള്ള വാക്യങ്ങൾ ആയിരുന്നു പാപ്പായുടെ വചനവിശകലനത്തിനാധാരം. 

യേശുവിനെ വധിക്കുന്നതിനുള്ള തീരുമാനത്തിൽ അന്തർലീനമായിരിക്കുന്ന സാത്താൻറെ പ്രലോഭനത്തെക്കുറിച്ചു സൂചിപ്പിച്ച പാപ്പാ പ്രലോഭനം സാവധാനം വർദ്ധമാനമാകുകയും മറ്റുള്ളവരിലേക്കു പടരുകയും ഒരുവനെ സ്വയംനീതീകരിക്കുന്ന അവസ്ഥയിലെത്തിക്കുകയും ചെയ്യുന്നുവെന്ന് വിശദീകരിച്ചു.

അത് ചെറിയ കാര്യങ്ങളിൽ, അതായത്, ഒരു ആഗ്രം, ഒരു ആശയം എന്നിവയിലൂടെ തുടക്കം കുറിക്കുകയും ക്രമേണ മറ്റുള്ളവരിലേക്കു സംക്രമിക്കുകയും അവസാനം അത് സ്വയം നീതികരിക്കുന്ന അവസ്ഥയിലേക്കു ഒരുവനെ എത്തിക്കുകയും ചെയ്യുന്നുവെന്നും ഇതാണ് സാത്താൻറെ പ്രലോഭനത്തിൻറെ മൂന്നു പടികൾ എന്നും പാപ്പാ വ്യക്തമാക്കി.

സുവിശേഷസംഭവത്തിൽ കാണുന്നത് യേശുവിനെ ഇല്ലായ്മചെയ്യാൻ ആഗ്രഹിക്കുന്ന സാത്താൻറെ തന്ത്രമാണെന്ന് പാപ്പാ പറഞ്ഞു. 

പാപത്തിൽ വീണുപോയാൽ നാം ആദ്യം ചെയ്യേണ്ടത് കർത്താവിനോടു മാപ്പപേക്ഷിക്കുകയാണെന്നും, അടുത്തപടി, ഈ വീഴ്ച സംഭവിച്ചതെങ്ങിനെയെന്നും ഞാനിത് ആരിലേക്കു സംക്രമണം ചെയ്തെന്നും 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

04 April 2020, 15:55