തിരയുക

സാന്താ മാർത്തായിൽ ദിവ്യബലി മദ്ധ്യേ പാപ്പാ ... സാന്താ മാർത്തായിൽ ദിവ്യബലി മദ്ധ്യേ പാപ്പാ ... 

പാപ്പാ: ആദ്യ വിളിയുടെ കുളിർമ്മ നഷ്ടപ്പെടുത്തരുത്

ഏപ്രിൽ ഇരുപത്തേഴാം തിയതി സാന്താ മാർത്തയിൽ അർപ്പിച്ച ദിവ്യബലി മദ്ധ്യേ തൽകിയ വചന സന്ദേശം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ദിവസം മുഴുവനും യേശുവിനെ കേട്ടിരുന്ന ജനം, അപ്പം വർദ്ധിപ്പിക്കലിന്‍റെ കൃപ ലഭിക്കുകയും അവന്‍റെ ശക്തി കണ്ട് അവനെ രാജാവാക്കാൻ ആഗ്രഹിക്കുകയും യേശു ഭക്ഷിക്കാൻ തരുന്നു എന്ന് കണ്ടപ്പോൾ, "ഇവൻ നമുക്ക് ഒരു നല്ല ഭരണ കർത്താവായിരിക്കുമെന്നും, റോമാക്കാരുടെയും മറ്റ് രാജ്യങ്ങളുടേയും അധികാരത്തിൽ നിന്നും മോചിപ്പിക്കാനും നാടിനെ മുന്നോട്ടു കൊണ്ടു പോകാനും കഴിവുള്ളവനായിരിക്കുമെന്ന് കണ്ട് അവനെ രാജാവാക്കാൻ ഉൽസാഹിക്കുന്നു. എന്നാൽ യേശുവിന്‍റെ വചനം അവരുടെ ഹൃദയത്തിൽ ഉണർത്തിയ ഉൽസാഹത്തെ ആ നിമിഷം അവർ മറന്നു പോയിരുന്നുവെന്നും പാപ്പാ വിശദ്ധീകരിച്ചു.

യേശു അവരിൽ നിന്നകന്ന്  പ്രാർത്ഥിക്കാനായി പോയി. എന്നാൽ ജനം അവിടെ തന്നെ നിന്നു. തിബരിയാസ് കടലിന് മറുകരയിലേക്ക് യേശുവിനെ അന്വേഷിക്കുകയും, അവനെ കണ്ടപ്പോൾ അങ്ങ്‌ ഇവിടെ എപ്പോഴാണ് എത്തിയതെന്ന് ചോദിക്കുകയും ചെയ്യുന്നു. എന്നാൽ യേശു,   നിങ്ങൾ എന്നെ അന്വേഷിക്കുന്നത് അടയാളങ്ങൾ കണ്ടതുകൊണ്ടല്ല, മറിച്ച് നിങ്ങൾ അപ്പം ഭക്ഷിച്ചു സംതൃപ്തരായതിനാലാണെന്ന് വെളിപ്പെടുത്തി അപ്പം വർദ്ധിപ്പിക്കുന്നതിന് മുമ്പുണ്ടായിരുന്ന അവരിലെ ആദ്യ മനോഭാവത്തിലേക്ക് തിരിച്ചു കൊണ്ടു വരുന്നുവെന്ന് ചൂണ്ടി കാണിച്ചു.

പല പ്രാവശ്യം നമ്മുടെ ജീവിതത്തിൽ യേശുവിനെ അനുഗമിക്കാൻ തുടങ്ങുകയും,സുവിശേഷ മൂല്യങ്ങളുമായി, യേശുവിന്‍റെ പിന്നാലെ സഞ്ചരിക്കുകയും ചെയ്യും. എന്നാൽപാതി വഴിയിൽ നമുക്ക് വേറൊരു ആശയം ഉദിക്കുകയും, ചില അടയാളങ്ങൾ കാണുകയും ചെയ്യുമ്പോൾ, നമ്മൾ യേശുവിൽ നിന്നകന്ന്, കൂടുതൽ നൈമിഷികമായ സംഗതികളുമായി ഒന്ന്ചേർന്ന്, കൂടുതൽ ഭൗതീകമായവുമായി, യേശുവിന്‍റെ വചനം കേട്ടനേരത്ത് നമുക്കുണ്ടായിരുന്ന ഉൽസാഹത്തിന്‍റെ ഓർമ്മ പോലും ചിലപ്പോൾ നഷ്ടപ്പെടാമെന്ന് പാപ്പാ വെളിപ്പെടുത്തി.

ദൈവം നമ്മെ നോക്കിയ ആ നിമിഷത്തിലേക്ക്, ആദ്യ കൂടികാഴ്ച്ചയിലേക്ക്, നമ്മോടുസംസാരിച്ച നമ്മുടെ ഉള്ളിൽ അവനെ അനുഗമിക്കാൻ ആഗ്രഹം ജനിപ്പിച്ച ആ നിമിഷത്തിലേക്ക് തിരിച്ചു വരാൻ ഇടവരുത്തുന്നുവെന്നും ഇതാണ് കർത്താവിനോടു നാം ചോദിക്കേണ്ട വരമെന്നും കാരണം ജീവിതത്തിൽ നമുക്ക് എപ്പോഴും മറ്റു കാര്യങ്ങൾ കണ്ട് അവനിൽ നിന്നകന്നു പോകുവാനുള്ള പ്രലോഭനമുണ്ടാകാറുണ്ടെന്നും ഉദ്ബോധിപ്പിച്ചു.

യേശു തന്‍റെ ഉയിർപ്പിന്‍റെ ദിവസം രാവിലെ പറഞ്ഞ കാര്യങ്ങളിൽ തന്നെ ഏറ്റം സ്പർശിച്ചത്, “എന്‍റെ ശിഷ്യരുടെ അടുത്ത് പോയി, അവരോടു ഗലീലിയയിലേക്ക് പോകാൻ പറയുക, എന്നെ അവിടെ കണ്ടെത്തും“ എന്ന് പറയുന്നതാണെന്ന് പറഞ്ഞ പാപ്പാ ഗലീലിയാ അവരുടെ ആദ്യ കണ്ടുമുട്ടലിന്‍റെ ഇടമായിരുന്നുവെന്നും അവിടെയാണ് അവർ യേശുവിനെ കണ്ടുമുട്ടിയതെന്നും സന്ദേശത്തിൽ പ്രബോധിപ്പിച്ചു.

നമുക്കോരോരുത്തർക്കും നമ്മുടെ ഉള്ളിൽ നമ്മുടെതായ "ഗലീലിയാണ്ടെന്നും, നമ്മുടെ അടുത്തുവന്ന് '' എന്നെ അനുഗമിക്കുക'' എന്ന് യേശു നമ്മോടു പറഞ്ഞ നിമിഷമുണ്ടെന്നും പാപ്പാ വ്യക്തമാക്കി. മറ്റു മൂല്യങ്ങളും, വിശദീകരണങ്ങളും, സംഗതികളും തേടുമ്പോൾ ആദ്യ വിളിയുടെ കുളിർമ്മ നഷ്ടപ്പെടാമെന്നും പാപ്പാ സൂചിപ്പിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 April 2020, 14:27