തിരയുക

സാന്താ മാർത്തായിൽ ദിവ്യബലി മദ്ധ്യേ പാപ്പാ വചന സന്ദേശം നല്കുന്നു. സാന്താ മാർത്തായിൽ ദിവ്യബലി മദ്ധ്യേ പാപ്പാ വചന സന്ദേശം നല്കുന്നു. 

ഇസ്രായേലിന്‍റെ സേവകനാണ് യേശു. ദൈവജനം സേവകരാണ്.

ഏപ്രിൽ ഏഴാം തിയതി സാന്താ മാർത്തായിൽ അർപ്പിച്ച ദിവ്യബലി മദ്ധ്യേ പാപ്പാ നൽകിയ വചന സന്ദേശം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

അമ്മയുടെ ഉദരത്തിൽ നിന്നു തന്നെ കർത്താവ് തന്‍റെ ദാസനെ തിരഞ്ഞെടുത്തു എന്നാണ് പ്രവചനം അടിവരയിടുന്നത്. രണ്ടു പ്രാവശ്യം ഇത് ആവർത്തിക്കുന്നു. തന്‍റെ ദാസനെ തുടക്കം മുതലേ തിരഞ്ഞെടുത്തു; ജനനം മുതൽ അല്ലെങ്കിൽ ജനിക്കുന്നതിന് മുമ്പേ തന്നെ. ജനിക്കുന്നതിന് മുന്നേ തന്നെ ദൈവത്തിന്‍റെ ജനം തിരഞ്ഞെടുക്കപ്പെട്ടിരിന്നു: നമ്മളാരും ഒരു അപകടത്തിൽ പെട്ട് ലോകത്തിൽ വന്നതല്ല. നമ്മെ ഓരോരുത്തരെക്കുറിച്ചും ദൈവത്തിന്  ഒരു  സങ്കൽപ്പമുണ്ട്, ഒരു സ്വതന്ത്രമായ ലക്ഷ്യം, ദൈവത്തിന്‍റെ തിരഞ്ഞെടുപ്പ് എന്ന ലക്ഷ്യം. ദൈവത്തിന്‍റെ പുത്രനാകാൻ, ദൈവത്തിന്‍റെ ദാസനാകാൻ എന്ന  ലക്ഷ്യത്തോടെയുള്ള തിരഞ്ഞെടുപ്പിൽ നിന്ന് പിറക്കുന്ന നമുക്ക്,  ശുശ്രൂഷിക്കാനും, നിർമ്മിക്കാനും പണിതുയർത്താനുള്ള ഉത്തരവാദിത്വമുണ്ട്.

സേവിക്കുക എന്നാൽ കൊടുക്കുക, മറ്റുള്ളവർക്കായി നൽകുക എന്നാണർത്ഥം. സേവിക്കുക എന്നതല്ലാതെ മറ്റൊരു തരത്തിലുള്ള  ലാഭവും അതിൽ നിന്ന് എടുക്കാതിരിക്കുകയാണ് സേവനം എന്ന് പറയുന്നത്. ‌സേവിക്കുക, അത് മാത്രമാണ് മഹത്വം. തന്നെത്തന്നെ നഷ്ടപ്പെടുവോളം, മരണം വരെ, കുരിശുമരണം വരെ സേവിച്ചതാണ് ക്രിസ്തുവിന്‍റെ മഹത്വം. ഇസ്രായേലിന്‍റെ സേവകനാണ് യേശു. ദൈവജനം സേവകരാണ്, എപ്പോൾ ദൈവജനം ഈ നിലപാടിൽ നിന്ന് അകന്നു പോകുന്നുവോ അപ്പോൾ അവർ വിശ്വാസമുപേക്ഷിച്ച ജനമായി മാറുന്നു, ദൈവം നല്‍കിയ വിളിയിൽ നിന്ന് അകലുന്നു.

കർത്താവ് നമ്മെ അമ്മയുടെ ഉദരത്തിൽ നിന്നേ തിരഞ്ഞെടുത്തു.  ജീവിതത്തിൽ വീഴ്ച്ചകളുണ്ട്: നമ്മൾ ഓരോരുത്തരും പാപികളാണ്, വീഴാത്തവരായി മാതാവും യേശുവും മാത്രം. മറ്റെല്ലാവരും വീണിട്ടുണ്ട്, നമ്മൾ പാപികളാണ്. പക്ഷേ ഏറ്റം പ്രധാനപ്പെട്ടത് എന്നെ തിരഞ്ഞെടുത്ത, എന്നെ ഒരിക്കലും നിന്നെ നിഷേധിക്കുയില്ല  എന്ന് ആണയിട്ടതിന് ശേഷം കോഴി കൂകിയപ്പോൾ കരഞ്ഞ പത്രോസിനെപ്പോലെ, മാപ്പ് ചോദിക്കാൻ കഴിവുള്ള ഒരു പാപിയുടെ മനോഭാവമാണ് നമുക്കാവശ്യം. എന്നാൽ,  വീണു എന്ന് തിരിച്ചറിയാതെ പോകുമ്പോൾ, വികാരങ്ങൾ അവനെ വിഗ്രഹങ്ങളുടെ ആരാധനയിൽ എത്തിക്കുമ്പോൾ, ദാസന്‍റെ ഹൃദയം സാത്താന് തുറന്ന് കൊടുക്കുന്നു, അവിടെ യൂദാസിൽ സംഭവിച്ചതു പോലെ രാത്രി കടന്നു വരുന്നു. സേവനത്തിൽ  നിലനിന്നുപോകുവാനുള്ള വരം ചോദിക്കാം. ചിലപ്പോഴുള്ള വഴുതിപോക്കുകളും, വീഴ്ച്ചകളോടും കൂടെ, പക്ഷേ, അവയിൽ, പത്രോസിനെ പോലെ കരയാനുള്ള അനുഗ്രഹത്തിനായെങ്കിലും പ്രാർത്ഥിക്കാം!‌‌

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 April 2020, 17:49