തിരയുക

ഫ്രാൻസീസ് പാപ്പാ പൊതുദർശന സന്ദേശം നൽകുന്നു 22/04/2020 ഫ്രാൻസീസ് പാപ്പാ പൊതുദർശന സന്ദേശം നൽകുന്നു 22/04/2020 

സ്നേഹമുദ്രിത സാക്ഷ്യമേകുക!

സന്തോഷവും ദൈവിക ദാനമായ ജീവൻറെ സൗന്ദര്യവും ഉത്ഥാന വെളിച്ചത്തിൽ വീണ്ടും കണ്ടെത്താൻ കഴിയട്ടെ, ഫ്രാൻസീസ് പാപ്പായുടെ ആശംസ!

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

സാഹോദര്യഭാവമാർന്നതും പിന്തുണയ്ക്കുന്നതുമായ  സ്നേഹത്താൽ മുദ്രിതമായ സാക്ഷ്യമേകുന്നതിനുള്ള പരിശ്രമമായിരിക്കട്ടെ ക്രിസ്തുവിൻറെ ഉത്ഥാന സംഭവം  സകലർക്കും ഏകുന്ന സന്ദേശമെന്ന് പാപ്പാ ആശംസിക്കുന്നു.

ബുധനാഴ്ച (22/04/20) മാദ്ധ്യമങ്ങളിലൂടെ നൽകിയ പൊതുദർശന സന്ദേശത്തിൻറെ സമാപനത്തിൽ വിവിധ ഭാഷാക്കാരെ അഭിവാദ്യം ചെയ്ത ഫ്രാൻസീസ് പാപ്പാ ഇറ്റലിക്കാരെ സംബോധന ചെയ്യുകയായിരുന്നു.

സന്തോഷവും ദൈവിക ദാനമായ ജീവൻറെ സൗന്ദര്യവും ഉത്ഥാന വെളിച്ചത്തിൽ വീണ്ടും കണ്ടെത്താൻ പാപ്പാ എല്ലാവരെയും, വിശിഷ്യ, യുവജനത്തെയും രോഗികളെയും വയോധികരെയും നവദമ്പതികളെയും ആഹ്വാനം ചെയ്തു.  

 

22 April 2020, 15:17