തിരയുക

Vatican News
ക്രൂശിതനിൽ അഭയം തേടി:ഫ്രാൻസീസ് പാപ്പാ, വത്തിക്കാനിൽ താൽക്കാലികമായി പ്രതിഷ്ഠിക്കപ്പെട്ട അത്ഭുത കുരിശിനു മുന്നിൽ, 27/03/20 ക്രൂശിതനിൽ അഭയം തേടി:ഫ്രാൻസീസ് പാപ്പാ, വത്തിക്കാനിൽ താൽക്കാലികമായി പ്രതിഷ്ഠിക്കപ്പെട്ട അത്ഭുത കുരിശിനു മുന്നിൽ, 27/03/20  (Vatican Media)

മാനവാസ്തിത്വം അപകടത്തിലാണെന്ന ഭീതിയിൽ മാനവൻ!

ആരും ഒറ്റയ്ക്കല്ല, ക്രിസ്തു തുണയായുണ്ട്, അവിടന്ന് ആരെയും വ്യാമോഹിപ്പിക്കില്ല. ഫ്രാൻസീസ് പാപ്പായുടെ സാന്ത്വനവചസ്സുകൾ.

നാഗരികതയുടെ ചക്രവാളത്തിൽ ഇന്ന് കൂടുതലായി പ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന മൃത്യുവിൻറെ അടയാളങ്ങൾ കണ്ട് ഇന്നത്തെ മനുഷ്യൻ  ആശങ്കയിലാണെന്ന് മാർപ്പാപ്പാ.

ബുധനാഴ്ച (01/04/20) പൊതുകൂടിക്കാഴ്ചാ സന്ദേശം നല്കവെ പോളണ്ടു ജനതയെ പ്രത്യേകം സംബോധന ചെയ്യുകയായിരുന്നു ഫ്രാൻസീസ് പാപ്പാ.

മാനവാസ്തിത്വത്തിൻറെ മർമ്മം തന്നെ അപകടത്തിലാണെന്ന ഭീതിയിലാണ് മനുഷ്യൻ ഇന്നു ജീവിക്കുന്നതെന്നു പറഞ്ഞ പാപ്പാ ക്രിസ്തുവിൽ ശരണം പ്രാപിക്കാൻ ആഹ്വാനം ചെയ്തു.

ആരും ഒറ്റയ്ക്കല്ലയെന്നും ക്രിസ്തു തുണയായിരിക്കുമെന്നും അവിടന്ന് ആരെയും വ്യാമോഹിപ്പിക്കില്ലെന്നും പാപ്പാ സാന്ത്വനമേകി.

ലോകത്തെ ഭീതിയിലാഴ്ത്തിയിരിക്കുന്ന കോവിദ് 19 മഹാമാരിയെക്കുറിച്ച് പരോക്ഷമായി സൂചിപ്പിച്ചുകൊണ്ട് പാപ്പാ, ഇന്നു നാം കടന്നുപോയിക്കൊണ്ടിരിക്കുന്ന ക്ലേശകരമായ അവസ്ഥയിൽ, ദൈവിക കാരുണ്യത്തിന് സ്വയം സമർപ്പിക്കാൻ എല്ലാവർക്കും പ്രചോദനം പകർന്നു.

2005 ഏപ്രിൽ 2-ന് മരണമടഞ്ഞ പോളണ്ടുകാരനായ വിശുദ്ധ രണ്ടാം ജോൺ പോൾ മാർപ്പാപ്പായുടെ 15-ാം ചരമവാർഷികത്തെക്കുറിച്ചു സൂചിപ്പിച്ച പാപ്പാ ആ വിശുദ്ധൻറെ മാദ്ധ്യസ്ഥ്യം യാചിക്കാൻ എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു.

 

02 April 2020, 10:16