തിരയുക

സാന്താ മാർത്തായിൽ ദിവ്യബലി മദ്ധ്യേ പാപ്പാ സാന്താ മാർത്തായിൽ ദിവ്യബലി മദ്ധ്യേ പാപ്പാ  

പരിശുദ്ധ പിതൊവ് അടിയന്തിര സഹായ ഫണ്ട് രൂപീകരിച്ചു.

750,000 അമേരിക്കൻ ഡോളർ തുടക്കമായി ഫണ്ടിനു നൽകികൊണ്ട് ,ഈ ഫണ്ടിലേക്ക് സഹായിക്കാൻ കഴിയുന്നതും ആഗ്രഹിക്കുന്നതുമായ സഭയിലെ മറ്റ് സംഘടനകൾക്ക് ഓരോ രാജ്യത്തേയും പൊന്തിഫിക്കൽ മിഷൻ സൊസൈറ്റി വഴി അത് ചെയ്യാവുന്നതാണെന്നും പാപ്പാ അറിയിച്ചു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പാ പൊന്തിഫിക്കൽ മിഷൻ സൊസൈറ്റി വഴി കോവിഡ് -19 ബാധിത ജനങ്ങൾക്കും സമൂഹങ്ങൾക്കും സഹായമെത്തിക്കാനാണ് ഈ ഫണ്ട് രൂപീകരിച്ചത്. മിഷൻ രാജ്യങ്ങളിലുള്ള സഭയുടെ സംവിധാനങ്ങൾ വഴിയാവും സമൂഹങ്ങൾക്ക് ഈ സഹായം നൽകുക.

ജനതതികളുടെ സുവിശേഷവൽക്കരണത്തിനായുള്ള തിരുസംഘത്തിന്‍റെ തലവനായ കർദ്ദിനാൾ റ്റാഗ്ലേ, ഈ പ്രഖ്യാപനത്തെ സ്വാഗതം ചെയ്തു കൊണ്ട്, സുവിശേഷവൽക്കരണ പ്രക്രിയയിൽ സഭ എന്നും മനുഷ്യനന്മയ്ക്കെതിരെ ഉയരുന്ന ഭീഷണികൾക്കെതിരെ മുന്നിരയിൽ തന്നെയാണെന്നും, ആഫ്രിക്കയിൽ മാത്രം 74,000 സന്യാസിനികളും. 46,000 വൈദികരും. 7,274 ആശുപത്രികളും പ്രാഥമീക ചികിൽസാ കേന്ദ്രങ്ങളും നടത്തുന്നുണ്ടെന്നും, ദുർബ്ബലർക്കും, വയോജനങ്ങൾക്കായുള്ള 2346 മന്ദിരങ്ങളും, 45,088 പ്രാഥമീക വിദ്യാഭ്യാസ സ്ഥാപനങ്ങളിലായി 19 മില്യൺ കുട്ടികൾക്ക് വിദ്യാഭ്യാസം നല്‍കുന്നുണ്ടെന്നും, പല ഗ്രാമപ്രദേശങ്ങളിലും അവർ മാത്രമാണ് ആരോഗ്യ, വിദ്യാഭ്യാസ പ്രവർത്തനങ്ങൾ നടത്തുന്നതെന്നും സഭയുടെ മുഴുവൻ ശ്രുംഖലയെയും ഈ വെല്ലുവിളി നേരിടാൻ മുൻകൂട്ടി ക്ഷണിക്കുകയാണ് പാപ്പാ എന്നും അറിയിച്ചു.

750,000 അമേരിക്കൻ ഡോളർ തുടക്കമായി ഫണ്ടിനു നൽകികൊണ്ട് ,ഈ ഫണ്ടിലേക്ക് സഹായിക്കാൻ കഴിയുന്നതും ആഗ്രഹിക്കുന്നതുമായ സഭയിലെ മറ്റ് സംഘടനകൾക്ക് ഓരോ രാജ്യത്തേയും പൊന്തിഫിക്കൽ മിഷൻ സൊസൈറ്റി വഴി അത് ചെയ്യാവുന്നതാണെന്നും പാപ്പാ അറിയിച്ചു.  

ഈ ഫണ്ട് കൊണ്ടു കൊറോണാ വൈറസിന്‍റെ പരിണത ഫലങ്ങൾ അനുഭവിക്കുന്ന മിഷൻ പ്രദേശങ്ങളിലെ സഭയുടെ സാന്നിധ്യത്തെ സഹായിക്കാനാണ് ഉദ്ദേശിച്ചിട്ടുള്ളതെന്നും സഭയുടെ സുവിശേഷ പ്രഘോഷണങ്ങളിലൂടെയും, അതിന്‍റെ വിപുലമായ ശ്രുംഖല കളിലൂടെയുള്ള പ്രായോഗിക സഹായങ്ങളിലൂടെയും ഈ പ്രതിസന്ധി ഘട്ടത്തിൽ ആരും തനിച്ചല്ല എന്ന് ബോധ്യപ്പെടുത്താൻ നമുക്കാവുമെന്നും, ഇക്കാര്യത്തിൽ സഭയുടെ സംവിധാനങ്ങളും സേവകരും സജീവ പങ്കു വഹിക്കുന്നവരാണെന്നും പൊന്തിഫിക്കൽ മിഷൻ സൊസൈറ്റിയുടെ അദ്ധ്യക്ഷനായ ആർച്ച് ബിഷപ്പ് ദൽ തോസോ അറിയിച്ചു. വളരെയധികം ആളുകൾ ദുരിതമനുഭവിക്കുമ്പോൾ, അവരെ ഓർത്ത്, ആരും സഹായത്തിനില്ലാത്തവർക്കടുക്കലെത്തെത്തി, ദൈവ പിതാവിന്‍റെ സ്നേഹം പകരുക എന്നതാണ് ഈ ഫണ്ട് സ്ഥാപിക്കാൻ കാരണമായ പരിശുദ്ധ പിതാവിന്‍റെ ഉദ്ദേശമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏഷ്യയിലും, ആഫ്രിക്കയിലും, ഓഷ്യാനായിലും ആമസോൺ പ്രദേശങ്ങളിലുമുള്ള 1110ൽ കൂടുതൽ രൂപതകൾക്ക് പരിശുദ്ധ പിതാവിന്‍റെ സഹായമെത്തിക്കുന്ന ഒദ്യോഗിക മാർഗ്ഗമാണ് പൊന്തിഫിക്കൽ മിഷൻ സൊസൈറ്റി.  ലോകം മുഴുവനുള്ള എല്ലാരൂപതകളിലെയും പൊന്തിഫിക്കൽ മിഷൻ സൊസൈറ്റിയുടെ ശ്രുംഖലാഘടകങ്ങളോടു  പരിശുദ്ധ പിതാവിന്‍റെ ഈ സംരംഭത്തെ പിൻതുണയ്ക്കാൻ എല്ലാ സഹകരണവും നല്‍കാനും പൊന്തിഫിക്കൽ മിഷൻ സൊസൈറ്റിയുടെ തലവനായ ആർച്ച് ബിഷപ്പ് ദൽ തോസോ ആഹ്വാനം ചെയ്തു.

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 April 2020, 17:36