തിരയുക

പാനമയിലെ യുവജനങ്ങൾ യുവജനദിന മരിക്കുരിശുമായി പാനമയിലെ യുവജനങ്ങൾ യുവജനദിന മരിക്കുരിശുമായി 

യുവജനദിന കുരിശ്!

നവമ്പർ 22-ന് പാനമയിലെ യുവജനം ലിസ്ബണിലെ യുവജനത്തിന് യുവജനദിന മരക്കുരിശ് കൈമാറും.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ലോക യുവജനദിനക്കുരിശ് കൈമാറ്റം സെപ്റ്റമ്പർ 22-ന്.

വിശ്വാസികളുടെ നേരിട്ടുള്ള സാന്നിധ്യമില്ലാതെ, വത്തിക്കാനിൽ ആളൊഴിഞ്ഞ വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ താൻ അപ്പിർപ്പിച്ച ഓശാനത്തിരുന്നാൾക്കുർബ്ബാനയുടെ സമാപനാശീർവാദത്തിനു മുമ്പായി ത്രികാല പ്രാർത്ഥന നയിച്ച ഫ്രാൻസീസ് പാപ്പാ ഈ പ്രാർത്ഥനയ്ക്ക് മുമ്പ്, ഈ തിരുക്കർമ്മത്തിൽ ദൃശ്യശാവ്യ മാദ്ധ്യമങ്ങളിലൂടെ പങ്കുചേർന്നവരെ അഭിവാദ്യം ചെയ്യവെയാണ് ഇതു വെളിപ്പെടുത്തിയത്.

ലോക യുവജനദിനക്കുരിശ് ഈ ഓശാന ഞായറാഴ്ച കഴിഞ്ഞ ആഗോളയുവജന ദിനാചരണത്തിൻറെ വേദിയായിരുന്ന പാനമയിലെ യുവജനം അടുത്ത ആഗോളയുവജന സംഗമത്തിൻറെ വേദിയായ ലിസ്ബണിലെ യുവജനത്തിന് കൈമാറേണ്ടിയിരുന്നതാണെന്ന് അനുസ്മരിച്ച പാപ്പാ കൊറോണ വൈറസുമൂലം ഇന്ന് ലോകത്തിൽ സംജാതമായിരിക്കുന്ന പ്രത്യേക സാഹചര്യം കണക്കിലെടുത്ത് പ്രസ്തുത കുരിശുകൈമാറ്റ ചടങ്ങ് ക്രിസ്തു രാജൻറെ തിരുന്നാൾ ദിനമായ നവമ്പർ 22-ലേക്കു മാറ്റയിരിക്കയാണെന്ന് അറിയിച്ചു.

ആ ഒരു വേളയ്ക്കായുള്ള കാത്തിരിപ്പിൻറെ അവസരത്തിൽ പ്രത്യാശയും ഉദാരതയും ഐക്യദാർഢ്യവും ഊട്ടി വളർത്താനും അവയക്ക് സാക്ഷ്യമേകാനും പാപ്പാ യുവതയ്ക്ക് പ്രചോദനം പകർന്നു.

കഷ്ടപ്പാടിൻറെതായ ഈ കാലഘട്ടത്തിൽ പ്രത്യാശയും ഉദാരതയും ഐക്യദാർഢ്യവും നമുക്ക് ആവശ്യമാണെന്ന് പാപ്പാ പറഞ്ഞു.

രൂപതാതലത്തിൽ യുവജന ദിനം ആചരിക്കപ്പെടുന്ന ഓശാന ഞായറാഴ്ചയാണ് വത്തിക്കാനിൽ വച്ച് യുവജനദിന കുരിശ് കൈമാറ്റം നടത്താറുള്ളത്. 

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 April 2020, 15:48