തിരയുക

Vatican News
Canonizzazione Madre Teresa Canonizzazione Madre Teresa 

പാവങ്ങളുടെ അമ്മയോടു പ്രാര്‍ത്ഥിക്കാം

ഏപ്രില്‍ 2-Ɔο തിയതി വ്യാഴാഴ്ച #നമുക്കു പ്രാര്‍ത്ഥിക്കാം എന്ന സാമൂഹ്യശ്രംഖലയില്‍ പാപ്പാ ഫ്രാന്‍സിസ് പങ്കുവച്ച സന്ദേശം.

വ്യാഴാഴ്ച തന്‍റെ ദിവ്യബലിയര്‍പ്പണത്തില്‍ പാപ്പായുടെ പ്രത്യേക നിയോഗമായിരുന്നു ഭവനരഹിതര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്നത്.

“ഈ ദിനങ്ങളില്‍ സമൂഹത്തില്‍ നിഗൂഢമായ നിരവധി പ്രതിസന്ധികള്‍ പൊന്തിവരികയാണ്. ഇത്തരുണത്തില്‍ സാധാരണ ജീവിത പരിസരങ്ങളില്‍ മറഞ്ഞിരിക്കുന്ന സഹോദരങ്ങളെക്കുറിച്ച്, വിശിഷ്യാ ഭവനരഹിതരായവരെക്കുറിച്ചുള്ള സാന്നിദ്ധ്യാവബോധം നമ്മില്‍ ഓരോരുത്തരിലും വളര്‍ത്തണമേയെന്ന് കല്‍ക്കട്ടയിലെ വിശുദ്ധ മദര്‍ തേരേസയോടു #നമുക്കു പ്രാര്‍ത്ഥിക്കാം”.

ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം കണ്ണിചേര്‍ത്തു.

These days of pain and sadness are bringing many hidden problems in society to the surface. We ask St Teresa of Calcutta to reawaken in us the sense of nearness to so many persons who are hidden in normal life, such as the homeless. #PrayTogether

translation : fr william nellikkal 
 

02 April 2020, 14:36