തിരയുക

സിറിയയിലെ യുദ്ധഭൂമി... സിറിയയിലെ യുദ്ധഭൂമി... 

സിറിയയിൽ ദുരിതം അവസാനിപ്പിക്കണമെന്ന് മാർപ്പാപ്പാ

വത്തിക്കാനില്‍ മാര്‍ച്ച് എട്ടാം തിയതി അപ്പോസ്തോലിക അരമനയിലെ ലൈബ്രറിയില്‍ വെച്ച് ത്രികാല പ്രാര്‍ത്ഥനയ്ക്ക് ശേഷം ഫ്രാന്‍സിസ് പാപ്പാ ആവശ്യപ്പെട്ടു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍  ന്യൂസ്

സിറിയയിലെ ജനങ്ങളുമായും പ്രത്യേകിച്ച് സമീപകാലത്തില്‍ യുദ്ധകാരണങ്ങളാല്‍  പലായനം ചെയ്യാൻ നിർബന്ധിതരായ വടക്കുപടിഞ്ഞാറൻ സിറിയയിലെ നിവാസികളുമായി ഐക്യദാർഢ്യം പ്രകടിപ്പിച്ച സംഘടനകളെയും സമൂഹങ്ങളെയും പാപ്പാ അഭിവാദ്യം ചെയ്യ്തു. തങ്ങളുടെ ജീവൻ പണയപ്പെടുത്തുന്ന നിരവധി കുട്ടികളടക്കം വ്യക്തികളുടെ മനുഷ്യത്വരഹിതമായ, സുരക്ഷിതമല്ലാത്ത അവസ്ഥയെക്കുറിച്ചുള്ള തന്‍റെ ആകുലത വെളിപ്പെടുത്തുകയും ചെയ്തു. ഈ മാനുഷിക പ്രതിസന്ധിയിൽ നിന്ന് നാം മാറിനിൽക്കരുതെന്നും  മറിച്ച് മറ്റേതൊരു കാര്യത്തെക്കാളും  ഇതിന് മുൻഗണന നൽകണമെന്നും പാപ്പാ അവശ്യപ്പെട്ടു.

കൊറോണാ വൈറസ് ബാധിച്ചവരോടും, അവര്‍ക്ക് പരിചരണം നൽകുന്ന എല്ലാവരോടും പാപ്പാ തന്‍റെ പ്രാർത്ഥനപൂര്‍വ്വമായ സാമീപ്യം അറിയിച്ചു. തന്‍റെ തപസ്സുകാല ധ്യാനത്തിന്‍റെ ഈ ദിവസങ്ങളിൽ  അവരെ ഒരുപാട്  അനുസ്മരിച്ചുവെന്നും,  വിശ്വാസത്തിന്‍റെ കരുത്തോടും, പ്രത്യാശ നിറഞ്ഞ  നിശ്ചയദാർഢ്യത്തോടും,  ദാനധർമ്മം ചെയ്യാനുള്ള ഉത്സാഹത്തോടും  ഈ ദുഷ്‌കരമായ നിമിഷങ്ങളെ അതിജീവിക്കാൻ വിശ്വാസികളെ പ്രോത്സാഹിപ്പിക്കുന്നതിന് തന്‍റെ സഹോദരന്മാരായ  മെത്രാന്മാരോടൊപ്പം  ആയിരുന്നുവെന്നും പാപ്പാ വെളിപ്പെടുത്തി. പരീക്ഷണത്തിന്‍റെ ഈ നിമിഷങ്ങളില്‍ സുവിശേഷ ബോധം നൽകാൻ ഈ നോമ്പുകാലം നമ്മെ സഹായിക്കുന്നുവെന്നും ഓര്‍മ്മപ്പെടുത്തി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 March 2020, 13:01