തിരയുക

VATICAN-POPE-AUDIENCE VATICAN-POPE-AUDIENCE 

പാപ്പാ ഫ്രാന്‍സിസ് ആരോഗ്യവാനെന്ന് വത്തിക്കാന്‍

പാപ്പായുടെ ആരോഗ്യത്തില്‍ ആശങ്കയില്ലെന്ന് പ്രസ്സ് ഓഫിസ് മേധാവി, മത്തയോ ബ്രൂണി വാര്‍ത്താസമ്മേളനത്തിലൂടെ അറിയിച്ചു.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

1. ധ്യാനത്തിനു പോകാതിരുന്നത്
ജലദോഷംമൂലം
കലശലായ ജലദോഷംമൂലം വത്തിക്കാനില്‍ വിശ്രമിക്കുന്ന പാപ്പാ പതിവുപോലെ എല്ലാ ദിവസവും രാവിലെ ദിവ്യബലിയര്‍പ്പിക്കുകയും, റോമന്‍ കൂരിയയിലെ അംഗങ്ങള്‍ക്കായി വത്തിക്കാനില്‍നിന്നും 40 കി. മീ. അകലെ അറീച്ചയിലെ സെന്‍റ് പോള്‍സ് സൊസൈറ്റിയുടെ ധ്യാനകേന്ദ്രത്തില്‍ നടക്കുന്ന പരിപാടികളില്‍ മാധ്യമസഹായത്തോടെ സാന്താ മാര്‍ത്ത, പേപ്പല്‍ വസതിയില്‍ ഇരുന്ന് എല്ലാദിവസവും പങ്കെടുക്കുകയും, പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നതായി മാര്‍ച്ച് 3-Ɔο തിയതി ചൊവ്വാഴ്ച വൈകുന്നേരം റോമില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലൂടെ വത്തിക്കാന്‍ അറിയിച്ചു.

2. അവന്‍റൈന്‍ കുന്നില്‍ തുടങ്ങിയ
കലശലായ ജലദോഷം

അവന്‍റൈന്‍ കുന്നിലെ വിഭൂതിത്തിരുനാളിനെ തുടര്‍ന്നാണ് പാപ്പാ ഫ്രാന്‍സിസിന് ശക്തമായ ജലദോഷം പിടിപെട്ടത്. ജലദോഷം പൂര്‍ണ്ണമായും വിട്ടുമാറായ്കയാലാണ് ഞായറാഴ്ച മാര്‍ച്ച്
1-Ɔο തിയതി വൈകുന്നേരം റോമന്‍ കൂറിയയിലെ അംഗങ്ങള്‍ക്കൊപ്പം റോമിനു പുറത്തുള്ള വാര്‍ഷിക ധ്യാനപരിപാടി പാപ്പാ റദ്ദാക്കിയത്. 5 ദിവസങ്ങള്‍ നീളുന്ന വാര്‍ഷിക ധ്യാനത്തില്‍ പാപ്പാ പങ്കെടുക്കുന്ന പതിവനുസരിച്ചാണ് മാര്‍ച്ച് 6 വെള്ളിയാഴ്ച ഉള്‍പ്പെടെയുള്ള ദിവസങ്ങളിലെ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കിയിട്ടുള്ളത്.

3. മറ്റു രോഗലക്ഷണങ്ങളോ ബുദ്ധിമുട്ടോ ഇല്ല
ജലദോഷം വളരെ കുറഞ്ഞതായും, മറ്റു യാതൊരു രോഗത്തിന്‍റെയും ബുദ്ധിമുട്ടോ ലക്ഷണങ്ങളോ പാപ്പാ ഫ്രാന്‍സിസില്‍ ഇല്ലെന്നും വത്തിക്കാന്‍റെ മെഡിക്കല്‍ റിപ്പോര്‍ട്ട് വ്യക്തമാക്കിയെന്ന് മത്തയോ ബ്രൂണി വ്യക്തമാക്കി.
 

04 March 2020, 15:59