തിരയുക

Vatican News
കൊറോണാ വൈറസ് ബാധിച്ചവരെ പരിചരിക്കുന്ന ആരോഗ്യ പ്രവർത്തകര്‍... കൊറോണാ വൈറസ് ബാധിച്ചവരെ പരിചരിക്കുന്ന ആരോഗ്യ പ്രവർത്തകര്‍...  (AFP or licensors)

കൊറോണാ വൈറസ് ബാധിച്ചവര്‍ക്കൊപ്പം പാപ്പായുടെ സാമീപ്യം

ഫ്രാന്‍സിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍  ന്യൂസ്

"കൊറോണാ വൈറസ് ബാധിച്ചവരോടും, അവരെ പരിചരിക്കുന്ന ആരോഗ്യ പ്രവർത്തകരോടും, സിവിൽ അധികാരികളോടും, രോഗികളെ സഹായിക്കുന്നതിലും വൈറസ് പടരുന്നതിനെ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട എല്ലാവരുമായും എന്‍റെ സാമീപ്യം വീണ്ടും പ്രകടിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു." മാര്‍ച്ച് ആറാം തിയതി പാപ്പാ ട്വിറ്റർ സന്ദേശത്തില്‍ ഇങ്ങനെ സൂചിപ്പിച്ചു.

ഇറ്റാലിയന്‍, ലാറ്റിന്‍, ഇംഗ്ലീഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, സ്പാനിഷ്, പോളിഷ്, ജര്‍മ്മന്‍,  എന്നിങ്ങനെ യഥാക്രമം എട്ട് ഭാഷകളില്‍ പാപ്പാ ഈ സന്ദേശം പങ്കുവച്ചു.

06 March 2020, 16:19