തിരയുക

ഫ്രാൻസീസ് പാപ്പാ ഏകനായി അത്ഭുത കുരിശിൻ ചുവട്ടിൽ, കോവിദ് ദുരന്തത്തിനെതിരെ പ്രാർത്ഥനയിൽ,27/03/20 ഫ്രാൻസീസ് പാപ്പാ ഏകനായി അത്ഭുത കുരിശിൻ ചുവട്ടിൽ, കോവിദ് ദുരന്തത്തിനെതിരെ പ്രാർത്ഥനയിൽ,27/03/20 

കൊറോണ ദുരന്തവും പാപ്പായുടെ ഹ്രസ്വ പ്രാർത്ഥനകളും!

പാപ്പായുടെ ട്വിറ്റർസന്ദേശങ്ങൾ!

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

കോവിദ് 19 മഹാമാരിയാൽ ഭീതിതരായവർക്കു വേണ്ടി പ്രാർത്ഥിക്കുക.

തിങ്കളാഴ്ച (30/03/20) “ഒറ്റക്കെട്ടായി പ്രാർത്ഥിക്കാം” (#PrayTogehter) എന്ന ഹാഷ്ടാഗോടുകൂടി കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ ക്ഷണമുള്ളത്.

“ഈ മഹാവ്യാധിമൂലം ഒന്നും നിസ്സഹായാവസ്ഥയിലാകുകയും ഭീതിയിലാഴുകയും ചെയ്ത അനേകർക്കായി നമുക്കു പ്രാർത്ഥിക്കാം. സമൂഹത്തിൻറെ മുഴുവൻ നന്മയ്ക്കായി വീണ്ടുമെഴുന്നേറ്റ് പ്രതികരിക്കാൻ കർത്താവ് അവരെ സഹായിക്കട്ടെ.”

ഫ്രാൻസീസ് പാപ്പാ നാലു ട്വിറ്റർ സന്ദേശങ്ങൾ ഞായറാഴ്ച (29/03/20) കണ്ണിചേർത്തു.

“ഏകയോഗമായി പ്രാർത്ഥിക്കാം” (#PrayTogehter) എന്ന ഹാഷ്ടാഗോടുകൂടിയതായിരുന്നു ഇവയിൽ ആദ്യത്തേത്.

പാപ്പ കുറിച്ചത് ഇങ്ങനെയാണ്:

“കരയുന്നവരായ അനേകരെ ഞാൻ ഓർക്കുന്നു. ആത്മാർത്ഥമായി നമുക്ക് അവരോടൊപ്പമായിരിക്കാം. സ്വന്തം ജനത്തിനുവേണ്ടി കർത്താവ് കരഞ്ഞതു പോലെ അൽപം നിലവിളിക്കുന്നത് നമുക്കൊരിക്കലും ഹാനികരമാകില്ല”

പാപ്പാ കുറിച്ച രണ്ടാമത്തെ സന്ദേശം “സുവിശേഷപ്രഭാഷണംസാന്തമാർത്ത” (#HomilySantaMarta) എന്ന ഹാഷ്ടാഗോടുകൂടിയതായിരുന്നു.

“അതീവ ദു:ഖിതനും അസ്വസ്ഥനുമായി യേശു കണ്ണീർപൊഴിച്ചു. മഹാമാരിയുടെ അനന്തരഫലങ്ങൾ അനുഭവിക്കുന്ന സകല ജനങ്ങൾക്കും മുന്നിൽ കരയാൻ കഴിയുന്നതിനുള്ള അനുഗ്രഹം നമ്മൾ കർത്താവിനോടു യാചിക്കുന്നു. എല്ലാവർക്കും ഇന്ന് കണ്ണീരിൻറെ ഞായർ ആയിരിക്കട്ടെ”

“ഇന്നത്തെസുവിശേഷം” (#GospelOfTheDay) എന്ന ഹാഷ്ടാഗോടുകൂടി കണ്ണിചേർത്തതായിരുന്നു മൂന്നമാത്തെ സന്ദേശം.

അത് ഇപ്രകാരമായിരുന്നു:

“ഇന്നത്തെ സുവിശേഷത്തിൽ യേശു പറയുന്നു: ഞാനാകുന്നു പുനരുത്ഥാനവും ജീവനും... വിശ്വസിക്കുക. മരണം ജയിച്ചെന്ന പ്രതീതിയുളവാകുമ്പോഴും വേദനകൾക്കിടയിൽ വിശ്വാസമുള്ളവരായിരിക്കുക. മരണമുള്ളിടത്ത് ദൈവവചനം ജീവൻ വീണ്ടുമുളവാക്കട്ടെ”.

കോവിദ് 19 മഹാമാരിക്കെതിരായ പോരാട്ടത്തെ സംബന്ധിച്ചതായിരുന്നു നാലാമത്തെ ട്വിറ്റർസന്ദേശം.

“നാം ഏക മാനവകുടുംബമാണ്. നമുക്ക് ശത്രുത അവസാനിപ്പിക്കാം. കോവിദ് 19-നെതിരായ നമ്മുടെ സംഘാതപോരാട്ടം സാഹോദര്യ ബന്ധങ്ങൾ സുദൃഢമാക്കേണ്ടതിൻറെ വലിയ ആവശ്യകതയെക്കുറിച്ചുള്ള അവബോധം എല്ലാവരിലുമുളവാക്കട്ടെ” എന്നതായിരുന്നു ഈ സന്ദേശം.

 

30 March 2020, 16:40