തിരയുക

Vatican News
പ്രാർത്ഥനാ പുസ്തകം. പ്രാർത്ഥനാ പുസ്തകം. 

പാപ്പാ വത്തിക്കാനിൽ വാര്‍ഷീക ധ്യാനം നടത്തും

ത്രികാല പ്രാർത്ഥനയിൽ പങ്കെടുക്കാൻ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തിൽ സമ്മേളിച്ചിരുന്ന വിശ്വാസികളോടു ധ്യാനത്തിനായി ഒരുങ്ങുന്ന റോമൻ കൂരിയയിലെ അംഗങ്ങൾക്കായി പ്രാർത്ഥിക്കാൻ പാപ്പാ ആവശ്യപ്പെട്ടു

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

പാപ്പയ്ക്ക് ജലദോഷമുള്ളതിനാൽ വാർഷഹീക ധ്യാനം നടക്കുന്ന അരീക്ക്ച്ചാ എന്ന സ്ഥലത്തേക്ക് പാപ്പാ പോകുന്നില്ലെന്നും വത്തിക്കാനിലിരുന്ന് തന്നെ ധ്യാനം തുടരുമെന്നും പാപ്പാ വെളിപ്പെടുത്തി. ഒരാഴ്ച നീണ്ടുനിൽക്കുന്ന ധ്യാനത്തിൽ പങ്കെടുക്കാൻ മാർപ്പാപ്പാ  മാര്‍ച്ച് ഒന്നാം തിയതി ഉച്ചതിരിഞ്ഞ് റോമിന് പുറത്തുള്ള ആൽബൻ ഹിൽസിലുള്ള നഗരത്തിലേക്ക് പോകേണ്ടതായിരുന്നു.  ധ്യാനത്തില്‍ ശാരീരികമായി പങ്കെടുക്കുന്നില്ലെങ്കിലും, പ്രാർത്ഥനയുടെ നിമിഷങ്ങളിലായിരിക്കുന്ന കൂറിയാംഗങ്ങളുമായി ആത്മീയമായി ചേരുമെന്നും പാപ്പാ പറഞ്ഞു.

അരീക്ക്ച്ചാ നഗരത്തിൽ ഈ വർഷം  നടക്കുന്ന  ധ്യാനം നയിക്കുന്നത് പൊന്തിഫിക്കൽ ബൈബിൾ കമ്മീഷൻ സെക്രട്ടറിയും ഈശോ സഭാംഗവുമായ ഫാ. പിയത്രോ ബോവാത്തിയാണ്. എല്ലാ വര്‍ഷത്തെയും പോലെ റോമിൽ നിന്ന് വളരെ അകലമല്ലാത്ത കൊച്ചു നഗരത്തില്‍ സ്ഥിതി ചെയ്യുന്ന കാസാ ജേസു ദിവിന്‍ മയസ്ത്രോയില്‍ (The Divine Master House)  വച്ചാണ് നടക്കുന്നത്. ഈ വർഷത്തെ ധ്യാനത്തിനായി തിരഞ്ഞെടുത്ത പ്രമേയം “കത്തിയ മുൾപടർപ്പ് (പുറ.3:2) എന്നാണ്. പുറപ്പാട് പുസ്തകത്തിന്‍റെയും,  മത്തായി സുവിശേഷത്തിന്‍റെയും,  സങ്കീർത്തന പ്രാർത്ഥനയുടെയും വെളിച്ചത്തിൽ ദൈവവും മനുഷ്യനും തമ്മിലുള്ള കൂടികാഴ്ചയെയാണ് വിവക്ഷിക്കുന്നത്. മുമ്പുണ്ടായിരുന്ന മാര്‍പാപ്പാമാരില്‍ നിന്ന് വ്യത്യസ്ഥമായി,  2014 ൽ ഫ്രാൻസിസ് മാർപാപ്പാ വത്തിക്കാനില്‍ നിന്നും പുറത്തുള്ള ഒരു സ്ഥലത്തെയാണ് ധ്യാനത്തിനായി തിരഞ്ഞെടുത്തത്. പരിശുദ്ധ സിംഹാസനത്തിന്‍റെ  പ്രസ് ഓഫീസിലെ അന്നത്തെ  നിയുക്ത ഡയറക്ടറായ ഫാ. ചീറോ ബെനദേത്തിനിയാണ് ഈശോ സഭാംഗങ്ങള്‍ താമസിക്കുന്ന സ്ഥലത്തിന് പുറത്ത് ധ്യാനിക്കുന്നത് പതിവാണെന്ന്  ഊന്നിപ്പറഞ്ഞത്.

01 March 2020, 15:13