തിരയുക

ഫ്രാന്‍സിസ് പാപ്പാ ത്രികാല പ്രാര്‍ത്ഥനയ്ക്ക് ശേഷം സന്ദേശം നല്‍കുന്നു.   ഫ്രാന്‍സിസ് പാപ്പാ ത്രികാല പ്രാര്‍ത്ഥനയ്ക്ക് ശേഷം സന്ദേശം നല്‍കുന്നു.  

ആഗോള വെടിനിർത്തലിന് മാർപാപ്പാ അഭ്യർത്ഥിച്ചു

മാർച്ച് ഇരുപത്തൊമ്പതാം തിയതി, ഞായറാഴ്ച്ച ത്രികാല പ്രാർത്ഥനയെ തുടർന്ന് വിശ്വസി സമൂഹത്തെ അഭിസംബോധന ചെയ്തവസരത്തിലാണ് ആഗോള വെടിനിർത്തലിന് മാർപാപ്പാ അഭ്യർത്ഥിച്ചത്.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍  ന്യൂസ്

കോവിഡ്-19  മഹാമാരിയെ ലോകം അഭിമുഖികരിക്കുമ്പോൾ കഴിഞ്ഞ ദിവസങ്ങളിൽ ഐക്യരാഷ്ട്രസഭയുടെ ജനറൽ സെക്രട്ടറി അന്തോണിയോ ഗുത്തിയറെസ് "ലോകത്തിന്റെ എല്ലാ കോണുകളിലും ആഗോളതലത്തിൽ വെടിനിറുത്താൻ ആവശ്യപ്പെട്ടതിനോടു പാപ്പായും യോജിച്ചു.  മാർച്ച് ഇരുപത്തൊമ്പതാം തിയതി, ഞായറാഴ്ച്ച ത്രികാല പ്രാർത്ഥനയെ തുടർന്ന് വിശ്വസി സമൂഹത്തെ അഭിസംബോധന ചെയ്തവസരത്തിലാണ്  ഐക്യരാഷ്ട്രസഭയുടെ ജനറൽ സെക്രട്ടറി അന്തോണിയോ ഗുത്തിയറെസിന്റെ "ലോകത്തിന്റെ എല്ലാ കോണുകളിലും നിന്ന് അടിയന്തരമായി ആഗോളവ്യാപകമായി വെടിനിറുത്തണമെന്ന അപേക്ഷ പാപ്പാ ചൂണ്ടി കാണിച്ചത്.            

ശത്രുത അവസാനിപ്പിക്കുക

എല്ലാത്തരം ശത്രുതകളും അവസാനിപ്പിച്ച്, മാനുഷീക സഹായത്തിനായി ഇടനാഴികൾ സൃഷ്ടിക്കാൻ പ്രോൽസാഹിപ്പിക്കുക, നയതന്ത്രത്തിലേക്കുള്ള തുറവ്, അപകട സാദ്ധ്യതയുള്ള സാഹചര്യങ്ങളിൽ സ്വയം എത്തിപ്പെടുന്നവർക്ക് നല്കേണ്ട ശ്രദ്ധ എന്നിവയെ പ്രതി വെടിനിറുത്തുവാൻ ആഹ്വാനം ചെയ്ത എല്ലാവരോടൊപ്പം താനും പങ്കു ചേരുന്നുവെന്ന് പാപ്പാ വെളിപ്പെടുത്തി.

ഐക്യവും,ഐക്യദാർഡ്യവും

മഹാമാരിക്കെതിരായ നമ്മുടെ സംയുക്ത പോരാട്ടം ഒരേ മനുഷ്യ കുടംബത്തിലെ അംഗങ്ങളെന്ന നിലയിൽ സഹോദരീ-സഹോദരബന്ധങ്ങളെ ശക്തിപ്പെടുത്തേണ്ടതിന്റെ സുപ്രധാനമായ ആവശ്യകതയെ എല്ലാവരും തിരിച്ചറിയട്ടെ" എന്ന് പാപ്പാ ആഹ്വാനം ചെയ്തു. "പ്രത്യേകിച്ചും, രാഷ്ട്ര നേതാക്കളും, അവർ ഉൾപ്പെട്ട കക്ഷികൾക്കുമിടയിലുള്ള ശത്രുതകളെ മറികടക്കുന്നതിനുള്ള ഒരു നവീകൃതമായ പ്രതിജ്ഞാബദ്ധതയ്ക്ക് ഇത് പ്രചോദനമാകട്ടെ. യുദ്ധത്തിലൂടെ സംഘർഷങ്ങൾ പരിഹരിക്കപ്പെടുന്നില്ല." പാപ്പാ വ്യക്തമാക്കി. വിരോധത്തെയും ഭിന്നതയെയും അടിവരയിട്ട പാപ്പാ ഇവയെ "സംവാദത്തിലൂടെയും സമാധാനത്തിനായുള്ള ക്രിയാത്മ മകമായ അന്വേഷണത്തിലൂടെ അതിജീവിക്കണം" എന്ന് പാപ്പാ വെളിപ്പെടുത്തി

തടവുകാരും, സമൂഹങ്ങളും

ആതുരസേവനത്തിനായുള്ള ഭവനങ്ങളും, പട്ടാള ക്യാംപുകളും പോലുള്ള സമൂഹങ്ങളിൽ ജീവിക്കേണ്ടി വരുന്ന എല്ലാവരെയും പാപ്പാ അനുസ്മരിച്ചു. ജയിലുകളിലായിരിക്കുന്നവരെ ഓര്മ്മിക്കാൻ ഞാൻ ആഗ്രഹിക്കുന്നു'എന്ന് പറഞ്ഞ് തടവറകളിൽ കഴിയുന്നവരുടെ കാര്യത്തിലും പാപ്പാ തന്റെ ശ്രദ്ധ പ്രകടിപ്പിച്ചു.

മനുഷ്യാവകാശ കമ്മീഷൻ ഔദ്യോഗികമായി പ്രസിദ്ധപ്പെടുത്തിയ ഒരു കുറിപ്പ് താൻ വായിച്ചുവെന്ന് പറഞ്ഞ പാപ്പാ, ജനത്തിരക്കുള്ള തടവറകളുടെ പ്രശ്നം ഒരു ദുരന്തമായി മാറിയേക്കാമെന്നും അതിൽ സൂചിപ്പിച്ചിട്ടുള്ളതായി വെളിപ്പെടുത്തി. അതിനാൽ ഗുരുതരമായ ഈ പ്രശ്നത്തെ കുറിച്ച് സൂക്ഷ്മ ബോധമുള്ളവരായിരിക്കണമെന്നും, ഭാവിയിലെ ദുരന്തങ്ങൾ തടയുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കാനും താൻ അധികാരികളോടു അഭ്യർത്ഥിക്കുന്നുവെന്നും പാപ്പാ വെളിപ്പെടുത്തി.

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 March 2020, 18:30