തിരയുക

ഫ്രാ൯സീസ് പാപ്പാ വത്തിക്കാനിൽ, പൊതുദർശന പ്രഭാഷണ വേളയിൽ, 25/03/2020 ഫ്രാ൯സീസ് പാപ്പാ വത്തിക്കാനിൽ, പൊതുദർശന പ്രഭാഷണ വേളയിൽ, 25/03/2020 

യേശുവിനെ അനുഗമിക്കാ൯ പരിശുദ്ധ മറിയം നമ്മെ ക്ഷണിക്കുന്നു!

പാപ്പാ എല്ലാവരെയും യേശുവി൯റെയും നമ്മുടെയും അമ്മയായ പരിശുദ്ധ കന്യാമറിയത്തിന് സമർപ്പിക്കുന്നു.

ജോയി കരിവേലി, വത്തിക്കാ൯ സിറ്റി

നസ്രത്തിൽ പരിശുദ്ധ കന്യകാമറിയം അരുളിയ സമ്മതം കർത്താവിന് പരിപൂർണ്ണ സമ്മതമേകാ൯ എല്ലാവരെയും സഹായിക്കട്ടെയെന്ന് പാപ്പാ ആശംസിക്കുന്നു.

ദൈവപുത്ര൯റെ അമ്മയാകാ൯ ദൈവം മറിയത്തെ തിരഞ്ഞെടുത്ത വിവരം ദൈവദൂത൯ അവളെ അറിയിക്കുന്നതും അവൾ അതിന് പൂർണ്ണ സമ്മതമേകുന്നതുമായ സുവിശേഷ സംഭവം തിരുസഭ അനുസ്മരിക്കുന്ന മംഗളവാർത്താ തിരുന്നാൾ ദിനമായിരുന്ന മാർച്ച് 25, ബുധനാഴ്ച, വത്തിക്കാനിൽ നല്കിയ പൊതുദർശന പ്രഭാഷണത്തി൯റെ അവസാനം യുവജനത്തെയും വയോധികരയെും രോഗികളെയും നവദമ്പതികളെയും പ്രത്യേകം അഭിവാദ്യം ചെയ്യുകയായിരുന്നു ഫ്രാ൯സീസ് പാപ്പാ.

അവരെ എല്ലാവരെയും പാപ്പാ യേശുവി൯റെയും നമ്മുടെയും അമ്മയായ പരിശുദ്ധ കന്യാമറിയത്തിന് സമർപ്പിക്കുകയും ചെയ്തു.

 

25 March 2020, 21:31