തിരയുക

ഫ്രാന്‍സിസ് പാപ്പാ  ത്രികാല പ്രാര്‍ത്ഥനാ പരിപാടിയില്‍ സന്ദേശം നല്‍കുന്നു. ഫ്രാന്‍സിസ് പാപ്പാ ത്രികാല പ്രാര്‍ത്ഥനാ പരിപാടിയില്‍ സന്ദേശം നല്‍കുന്നു. 

മാർപ്പാപ്പാ അസാധാരണമായ Urbi et Orbi അനുഗ്രഹം പ്രഖ്യാപിച്ചു.

കോവിഡ്-19 പരത്തുന്ന മഹാമാരിക്ക് പ്രത്യുത്തരമായി എല്ലാ ക്രിസ്തീയ വിഭാഗങ്ങളെയും “സ്വർഗ്ഗസ്ഥനായ പിതാവേ” എന്ന പ്രാർത്ഥന ഒരുമിച്ച് പ്രാർത്ഥിക്കാൻ പാപ്പാ ക്ഷണിച്ചു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍  ന്യൂസ്

കൊറോണാ വൈറസ് പരത്തുന്ന മഹാമാരിയുടെ സാഹചര്യത്തിൽ പ്രാർത്ഥനയുടേയും, കരുണ്യത്തിന്‍റെയും, ആര്‍ദ്രതയുടേയും സാർവ്വലൗകീകതയിൽ ഒരുമിച്ചു നിന്ന്,തളരുന്നവരും,ഏകാന്തതയനുഭവിക്കുന്നവരുമായവര്ക്കു നമ്മുടെ സാന്നിധ്യമനുഭവവേദ്യമാക്കാമെന്ന് പാപ്പാ ആഹ്വാനം ചെയ്തു. കൊറോണാ വൈറസ് മൂലമുണ്ടാകുന്ന ഈ പരീക്ഷണ ഘട്ടത്തിൽ എല്ലാ ക്രിസ്തീയ വിശ്വാസ സമൂഹങ്ങളും ഒരുമിച്ച്, വരുന്ന ബുധനാഴ്ച (25.03.2020)  ഉച്ചസമയം 12 ന്“സ്വർഗ്ഗസ്ഥനായ പിതാവേ“എന്ന പ്രാർത്ഥന ചൊല്ലുവാനും 27 ആം തിയതി വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ സജ്ജമാക്കുന്ന അൾത്താരയിൽ എഴുന്നള്ളിച്ചുവയ്ക്കുന്ന പരിശുദ്ധ കുർബ്ബാനയുടെ ആരാധനയിൽ സമ്പർക്ക മാധ്യമങ്ങളിലൂടെ  ഒരുമിച്ച് പങ്കുചേർന്ന് “ഊർബി എത് ഓർബി“ആശീർവ്വാദവും, പൂർണ്ണ ദണ്ഡ വിമോചനവും പ്രാപിക്കാൻ പാപ്പാ ഞായറാഴ്ചത്തെ മദ്ധ്യാഹ്ന പ്രാർത്ഥനയ്ക്കു ശേഷം ക്ഷണിച്ചു.  

ചരിത്രത്തിൽ സ്ഥാനം പിടിക്കുന്ന,മനുഷ്യ കുലത്തെ വിറപ്പിക്കുന്ന മഹാമാരിയിൽ നിന്നുള്ളള വിമോചനത്തിനായി  എല്ലാ ക്രിസ്തീയ വിശ്വാസസമൂഹങ്ങളോടും അവരുടെ സ്വരങ്ങൾ ഒരുമിപ്പിച്ച് പ്രാർത്ഥനയിൽ സ്വർഗ്ഗത്തിലേക്കുയർത്താൻ മദ്ധ്യാഹ്ന പ്രാർത്ഥനയ്ക്കു ശേഷമാണ് പാപ്പാ അഭ്യർത്ഥിച്ചത്. അപ്പോസ്തോലിക ഗ്രന്ഥശാലയിൽ നിന്ന് നടത്തിയ പ്രാർത്ഥനയ്ക്ക് ശേഷമാണ് വിവിധ ക്രിസ്തീയ  സഭകളുടേയും തലവന്മാരോടും, വിവിധ ക്രിസ്തീയ വിശ്വാസ സമൂഹങ്ങളോടും അത്യുന്നതനും, സർവ്വശക്തനുമായ ദൈവത്തെ “സ്വർഗ്ഗസ്ഥനായ പിതാവേ“ എന്ന് വിളിച്ച് ഒരുമിച്ച് പ്രാർത്ഥിക്കാന്‍ ക്ഷണിച്ചത്.   വിവിധ ക്രൈസ്തവ സഭകൾ മറിയത്തെ വചനത്തിന്‍റെ മാംസാവതാരമറിയിച്ച ദിനം ആചരിക്കുന്ന മാർച്ച് 25  ബുധനാഴ്ച്ച 12 മണിക്ക്  ഉത്ഥിതനായ ക്രിസ്തുവിന്‍റെ വിജയം ആലോഷിക്കാൻ ഒരുങ്ങുന്ന തന്‍റെ ശിഷ്യരെല്ലാവരും ഒന്നു ചേർന്ന് ഏകസ്വരത്തിൽ  നടത്തുന്ന പ്രാർത്ഥന കർത്താവ് ശ്രവിക്കുമെന്നും പാപ്പാ പ്രത്യാശിച്ചു. ഇതേ ഉദ്യേശത്തോടെ തന്നെ വരുന്ന വെള്ളിയാഴ്ച  വൈകിട്ട് 6 മണിക്ക് പത്രോസിന്‍റെ ബസിലിക്കയുടെ ചത്വരത്തിൽ തന്‍റെ നേതൃത്വത്തിൽ ജനങ്ങളില്ലാതെ തന്നെ ഒരു പ്രാർത്ഥന നടത്താനും അതിൽ ആത്മീയമായി സമ്പർക്കമാധ്യമങ്ങളിലൂടെ പങ്കുചേരാനും  എല്ലാവരേയും പാപ്പാ ക്ഷണിച്ചു.

ദൈവവചനം ശ്രവിച്ച്, നമ്മുടെ പ്രാർത്ഥനകൾ ഉയർത്തി, പരിശുദ്ധ കുർബ്ബാനയുടെ ആരാധനയോടൊപ്പമാവും പ്രാർത്ഥന. പ്രാർത്ഥനയുടെ അവസാനത്തിൽ  “ഊർബി എത് ഓർബി” എന്ന റോമിനും ലോകത്തിനുn മുഴുവനും നൽകുന്ന  ആശീർവ്വാദം അത്യ സാധാരണമായി  പരിശുദ്ധ കുർബ്ബാനയുടെ ആശീർവ്വാദത്തോടെ നൽകുകയും പൂർണ്ണ ദണ്ഡവിമോചനം നേടുന്നതിനുള്ള സാധ്യതയുമുണ്ടായിരിക്കും. ഈ പ്രാർത്ഥനയുടെ തൽസമയ പ്രക്ഷേപണം വെള്ളിയാഴ്ച വൈകിട്ട് 6 മണി മുതൽ വത്തിക്കാനിൽ നിന്നും ഉണ്ടായിരിക്കുമെന്നും “ഊർബി എത് ഓർബി” ആശീർവ്വാദവുമായി ബന്ധപ്പെട്ട പൂർണ്ണ ദണ്ഡവിമോചനം നേടാൻ കൊറൊണാ വൈറസിന്‍റെ സാഹചര്യത്തിലിറക്കിയ പ്രത്യേക പ്രഖ്യാപനത്തിലെ ഉപാധികൾ ബാധകമാണെന്നും പരിശുദ്ധ സിംഹാസനത്തിന്‍റെ മാദ്ധ്യമ വിഭാഗ മേധാവി അറിയിച്ചു.

ക്രൊയേഷ്യയിലുണ്ടായ ഭൂമി കുലുക്കത്തിൽ അകപ്പെട്ട ജനങ്ങളോടുള്ള തന്‍റെ സാമിപ്യം അറിയിച്ച് അവർക്കു വേണ്ടിയും പാപ്പാ പ്രാർത്ഥിച്ചു.

22 March 2020, 16:20