മാര്‍ച്ചിലെ പ്രാര്‍ത്ഥനാനിയോഗം ചൈനയ്ക്കുവേണ്ടി
മാര്‍ച്ച് 5-Ɔο തിയതി വ്യാഴാഴ്ച പ്രകാശിതമായ പ്രതിമാസ പ്രാര്‍ത്ഥനാനിയോഗത്തിന്‍റെ ഹ്രസ്വവീഡിയോ സന്ദേശത്തിലാണ് ചൈനയിലെ വിശ്വാസികള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് പാപ്പാ അഭ്യര്‍ത്ഥിച്ചത്.
പ്രാര്‍ത്ഥനാഭ്യര്‍ത്ഥന :
1. ഇന്ന് ചൈനയിലെ സഭ ഭാവിയിലേയ്ക്ക് പ്രത്യാശയോടെയാണ് ഉറ്റുനോക്കുന്നത്.
2. അവര്‍ നല്ല ക്രൈസ്തവരും നല്ല പൗരന്മാരുമായി ജീവിക്കണമെന്നാണ് സഭ ആഗ്രഹിക്കുന്നത്.
3. മതപരിവര്‍ത്തനത്തെക്കുറിച്ചു ചിന്തിക്കാതെ അവിടെ സുവിശേഷം പ്രഘോഷിക്കപ്പെടട്ടെ!
ഒപ്പം പിളര്‍ന്നുപോയ കത്തോലിക്ക സമൂഹങ്ങളെ കൂട്ടിയിണക്കാനും പരിശ്രമിക്കണമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു!
4. ചൈനക്കാര്‍ സുവിശേഷചൈതന്യത്തില്‍ ഉറച്ചുനില്ക്കുവാനും, അവര്‍ ഐക്യത്തില്‍ വളരുവാനും പ്രാര്‍ത്ഥിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് പാപ്പാ സന്ദേശം ഉപസംഹരിച്ചത്!
5. നന്ദി!
translation : fr william nellikkal