സ്വർഗ്ഗത്തിൽ പ്രവേശിക്കാൻ ക്ഷമിക്കുന്നവരാകാം
ഫ്രാന്‍സിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.
സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
"യേശു നമ്മോടു പറയുന്ന ഉപമ വളരെ വ്യക്തമാണ് (മത്താ18,23-35): ക്ഷമ ചോദിക്കുന്നത് ക്ഷമിക്കുന്നതിനെയാണ് സൂചിപ്പിക്കുന്നത്; അവ രണ്ടും ഒരുമിച്ച് പോകുന്നു. അവയെ വേർതിരിക്കാനാവില്ല. സ്വർഗ്ഗത്തിൽ പ്രവേശിക്കാൻ നാം ക്ഷമിക്കണം."മാര്‍ച്ച് പതിനേഴാം തിയതി ചൊവ്വാഴ്ച പാപ്പാ ട്വിറ്റർ സന്ദേശത്തില്‍ സൂചിപ്പിച്ചു.
ഇറ്റാലിയന്‍, ഫ്രഞ്ച്, പോര്‍ച്ചുഗീസ്, ജര്‍മ്മന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, അറബി, എന്നിങ്ങനെ യഥാക്രമം എട്ട് ഭാഷകളില്‍ പാപ്പാ ഈ സന്ദേശം പാപ്പാ #സാന്താ മാര്‍ത്താ എന്ന ഹാന്‍ഡിലില്‍ പങ്കുവച്ചു.
17 March 2020, 16:36