തിരയുക

Vatican News
VATICAN-POPE-AUDIENCE VATICAN-POPE-AUDIENCE  (AFP or licensors)

ഇതു നവീകരണത്തിനുള്ള സ്വീകാര്യമായ സമയം

പാപ്പാ ഫ്രാന്‍സിസ് സാമൂഹ്യശ്രൃംഖലയില്‍ പങ്കുവച്ച ഒറ്റവരി തപസ്സുകാല ധ്യാനം.

2020-ലെ തപസ്സുകാലത്തിനായി പ്രബോധിപ്പിച്ച സന്ദേശത്തിലെ പ്രഥമവാചകമാണ് ഹ്രസ്വസന്ദേശമായി ട്വിറ്റര്‍ സംവാദകരുമായി പാപ്പാ ഫ്രാന്‍സിസ് പങ്കുവച്ചത് :

“ക്രൈസ്തവ ജീവിതത്തിന്‍റെ മൂലക്കല്ലായ ക്രിസ്തുവിന്‍റെ പീഡാസഹനത്തിന്‍റെയും മരണത്തിന്‍റെയും ഉത്ഥാനത്തിന്‍റെയും രഹസ്യങ്ങള്‍ വ്യക്തിപരമായും സമൂഹമായും നവമായ ചൈതന്യത്തോടെ ധ്യാനിക്കാന്‍ ഈ വര്‍ഷവും  സ്വീകാര്യമായ തപസ്സുകാലം ദൈവം നമുക്കു തന്നിരിക്കുന്നു.” #തപസ്സുകാലം

ഫെബ്രുവരി 26-Ɔο തിയതി വിഭൂതി ബുധനാഴ്ച പാപ്പാ ഫ്രാന്‍സിസ് #തപസ്സുകാലം എന്ന സാമൂഹ്യശൃംഖലയില്‍ കണ്ണിചേര്‍ത്ത സന്ദേശമാണിത്.  ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം പങ്കുവച്ചു.

This year the Lord grants us, once again, a favourable time to prepare to celebrate with renewed hearts the great mystery of the death and resurrection of Jesus, the cornerstone of Christian life. #Lent

translation : fr william nellikkal

07 March 2020, 08:55