ദൈവത്തിലേക്ക് മാനസാന്തരപ്പെടുക
ഫ്രാന്‍സിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.
സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
“നമ്മുടെ നോമ്പുകാല പ്രാർത്ഥനയ്‌ക്ക് വിവിധ രൂപങ്ങൾ സ്വീകരിക്കാന്‍ കഴിയും. എന്നാൽ യഥാര്‍ത്ഥത്തിൽ ദൈവത്തിന്‍റെ ദൃഷ്ടിയിൽ വിലയുള്ളത് നാം നമ്മിലേക്ക് ചൂഴ്ന്നിറങ്ങി, ഹൃദയ കാഠിന്യത്തെ ചവിട്ടിമെതിച്ച്, ദൈവത്തിലേക്ക് മാനസാന്തരപ്പെടുക എന്നതാണ്."
മാര്‍ച്ച് ഒമ്പതാം തിയതി പാപ്പാ ട്വിറ്റർ സന്ദേശത്തില്‍ സൂചിപ്പിച്ചു. ഇറ്റാലിയന്‍,പോര്‍ച്ചുഗീസ്, ഇംഗ്ലീഷ്, ജര്‍മ്മന്‍, സ്പാനിഷ്,പോളിഷ്, അറബി എന്നിങ്ങനെ യഥാക്രമം 7 ഭാഷകളില്‍ പാപ്പാ ഈ സന്ദേശം പങ്കുവച്ചു.
10 March 2020, 13:47