മാള്‍ട്ട അപ്പസ്തോലികയാത്ര മാറ്റിവച്ചു
- ഫാദര്‍ വില്യം നെല്ലിക്കല്‍
ആഗോളചുറ്റുപാടുകള്‍ പരിഗണിച്ച്
ലോകത്തെവിടെയും പടര്‍ന്നു പിടിച്ചിരിക്കുന്ന മഹാമാരിയുടെ ചുറ്റുപാടുകള്‍ കണക്കിലെടുത്തുകൊണ്ടും ഇറ്റാലിയന്‍ സര്‍ക്കാരിന്‍റെയും മെത്രാന്‍ സമിതിയുടെയും തീരുമാനങ്ങള്‍ മാനിച്ചുകൊണ്ടുമാണ് പാപ്പാ ഫ്രാന്‍സിസ് മെയ് മാസത്തില്‍ നടത്തേണ്ട ഏകദിന അപ്പസ്തോലികയാത്ര അനിശ്ചിതമായ ഒരു സമയപരിധിയിലേയ്ക്ക് മാറ്റിവച്ചതെന്ന് വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ് മേധാവി, മത്തയോ ബ്രൂണി മാര്‍ച്ച് 23-Ɔο തിയതി തിങ്കളാഴ്ച ഇറക്കിയ പ്രസ്താവനയിലൂടെ അറിയിച്ചു.
പൗലോശ്ലീഹായുടെ കാലടിപ്പാടുകളിലെ
പ്രേഷിതയാത്ര
ജരൂസലേമില്‍നിന്നും റോമിലേയ്ക്കു യാത്രചെയ്യവേ മാള്‍ട്ടയുടെ തീരങ്ങളില്‍വച്ച് ക്രിസ്താബ്ദം 60-ല്‍ പൗലോസ് അപ്പസ്തോലനുണ്ടായ കപ്പല്‍ അപകടവും, അതിനെ തുടര്‍ന്ന് മാള്‍ട്ടയിലെ ജനങ്ങള്‍ അഭയം നല്കിയതായി അപ്പസ്തോല നടപടി പുസ്തകം വിവരിക്കുന്ന ചരിത്രസംഭവങ്ങളുടെ ഓര്‍മ്മയിലാണ് പാപ്പാ ഫ്രാന്‍സിസ് മാള്‍ട്ടയിലേയ്ക്ക് ഒരു പ്രേഷിതയാത്രയ്ക്ക് പദ്ധതിയൊരിക്കിയിരിക്കുന്നത് (അപ്പസ്തോല നടപടി 27, 27-28).