തിരയുക

Vatican News
Pope Francis visit in UAE for International Interfaith Meeting on Human Fraternity Pope Francis visit in UAE for International Interfaith Meeting on Human Fraternity  (ANSA)

സാമൂഹ്യനീതിക്കായുള്ള ആഗോള ദിനത്തില്‍ പാപ്പായുടെ സന്ദേശം

“പാവങ്ങളെ തുണയ്ക്കുന്നവര്‍, അവരെ ദൈവത്തിലേയ്ക്കും നയിക്കണം,” പാപ്പാ ഫ്രാന്‍സിസ്.

ഫെബ്രുവരി 20–Ɔο തിയതി വ്യാഴാഴ്ച യുഎന്‍ ആചരിച്ച സാമൂഹിക നീതിക്കായുള്ള ആഗോളദിനത്തില്‍ പാപ്പാ ഫ്രാന്‍സിസ് സാമൂഹ്യശ്രൃംഖലയില്‍ കണ്ണിചേര്‍ത്ത സന്ദേശം :

“പാവങ്ങളെയും പരിത്യക്തരെയും ആശ്ലേഷിക്കുകയെന്നാല്‍ ദാരിദ്ര്യത്തിന്‍റെ പിടിയില്‍നിന്നും അവരെ മോചിക്കുവാനും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുവാനും പരിശ്രമിക്കുകയെന്നു മാത്രമല്ല,  പാവങ്ങളെ സനേഹിക്കുകയും അവര്‍ക്ക് ശ്രേഷ്ഠമായ അന്തസ്സു നല്കിയ ദൈവവുമായി കൂട്ടുചേരാന്‍ അവരെ ക്ഷണിക്കുകയും സഹായിക്കുകയും ചെയ്യേണ്ടതാണ്.” #സാമൂഹ്യനീതിക്കായുള്ള ആഗോളദിനം

The option for the poor and the abandoned motivates us to liberate them from material poverty and to defend their rights, but also to invite them to friendship with the Lord, who loves them and has given them immense dignity. #SocialJusticeDay
ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം പങ്കുവച്ചു. 

ദാരിദ്യം, പാര്‍ശ്വവത്ക്കരണം, തൊഴിലില്ലായ്മ, മനുഷ്യാവകാശം, സാമൂഹ്യസംരക്ഷണം എന്നീ പ്രശ്നങ്ങളെക്കുറിച്ചുള്ള അവബോധം വളര്‍ത്തുന്നതിനും അവ ഇല്ലായ്മചെയ്യുന്നതിനും യു.എന്‍. സ്ഥാപിച്ച ദിനമാണ് സമൂഹിക നീതിക്കായുള്ള ആഗോളദിനം (United Nations’ World Day for Social Justice).
 

translation  :  fr william nellikkal

20 February 2020, 18:38