തിരയുക

 ഭൂമിയുടെ ഉപ്പും, ലോകത്തിന്‍റെ പ്രകാശവും ഭൂമിയുടെ ഉപ്പും, ലോകത്തിന്‍റെ പ്രകാശവും  

ഭൂമിയുടെ ഉപ്പും, ലോകത്തിന്‍റെ പ്രകാശവും ആരാണ്?

ഫ്രാന്‍സിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം .

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

"ഇന്നത്തെ സുവിശേഷത്തിൽ (മത്താ.5:13-16), ജനങ്ങളുടെ മദ്ധ്യേ ഉപ്പും വെളിച്ചവുമായിരിക്കാനാണ് യേശു തന്‍റെ ശിഷ്യരെ  വിളിക്കുന്നത്. ക്രിസ്തുവിന്‍റെ കൃപ ജീവിക്കുകയും, പരത്തുകയും ചെയ്യുന്നവർ ഉപ്പാണ്;  സൽപ്രവർത്തികളാൽ സുവിശേഷം പുനഃപ്രകാശിപ്പിക്കുന്നവർ വെളിച്ചമാണ്." ഫെബ്രുവരി ഒമ്പതാം തിയതി ഞായറാഴ്ച പാപ്പാ ട്വിറ്റർ സന്ദേശത്തില്‍ #GospelOfTheDay എന്ന ഹാഷ്ടാഗില്‍ സൂചിപ്പിച്ചു.

ഇറ്റാലിയന്‍, ഫ്രഞ്ച്, സ്പാനിഷ്, പോര്‍ച്ചുഗീസ്, ജര്‍മ്മന്‍,ലാറ്റിന്‍, പോളിഷ്, ഇംഗ്ലീഷ്, അറബി എന്നിങ്ങനെ യഥാക്രമം 9 ഭാഷകളില്‍ പാപ്പാ ഈ സന്ദേശം പങ്കുവച്ചു.  

10 February 2020, 16:16