യേശുവിനെ അനുഗമിക്കാന്‍ പാപ്പാ നിര്‍ദ്ദേശിക്കുന്ന മൂന്നുവഴികള്‍
ഫെബ്രുവരി 20–Ɔο തിയതി വ്യാഴാഴ്ച പേപ്പല്‍ വസതി, സാന്താമാര്‍ത്തയിലെ കപ്പേളയില്‍ രാവിലെ ദിവ്യബലിയില്‍ പങ്കുവച്ച വചനചിന്തയില്‍നിന്നും അടര്‍ത്തിയെടുത്തതാണ് ഈ സന്ദേശം :
“യേശുവിനെ അനുഗമിക്കാന്‍ മൂന്നു വഴികളുണ്ട് : അവിടുത്തോട് അടുക്കുക, അവിടുന്നു ദൈവപുത്രനാണെന്ന് പരിശുദ്ധാത്മാവിന്‍റെ ശക്തിയോടെ പ്രഘോഷിക്കുക, മാനവരക്ഷയ്ക്കായി അവിടുന്നു തിരഞ്ഞെടുത്ത എളിമയുടെയും സഹനത്തിന്‍റെയും ശൈലി ഉള്‍ക്കൊള്ളുക.” #സാന്താമാര്‍ത്ത
To follow Jesus we must take three steps: draw close to Him to know Him better, confess - with the strength of the Holy Spirit - that He is the Son of God, and accept the path of humility and humiliation that He chose for the redemption of humanity. #HomilySantaMarta
ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം പങ്കുവച്ചു.
translation : fr william nellikkal