തിരയുക

2020.02.12 Udienza Generale 2020.02.12 Udienza Generale 

ദൈവത്തെ മറന്നു ജീവിക്കരുതെന്ന് പാപ്പാ ഫ്രാന്‍സിസ്

ഫെബ്രുവരി 13-Ɔο വ്യാഴാഴ്ച പ്രസിദ്ധപ്പെടുത്തിയ ട്വിറ്റര്‍.

സാന്താ മാര്‍ത്തയിലെ ദിവ്യബലിയില്‍ പങ്കുവച്ച വചനചിന്തയില്‍നിന്നും അടര്‍ത്തി എടുത്ത ചിന്തയാണ് ഈ സന്ദേശം :

“പലപ്പോഴും നാം ദൈവത്തെ മറന്ന് വ്യാജദൈവങ്ങളുടെ പിറകെപോകുന്നു.  പ്രലോഭിക്കുന്ന വ്യാജദൈവങ്ങള്‍ പണവും, സുഖലോലുപതയും, അഹങ്കാരവുമൊക്കെയാണ്.  ഹൃദയം ദൈവത്തില്‍നിന്ന് അകന്ന് ലൗകായത്വത്തിലേയ്ക്ക് വഴുതിപ്പോകുന്നത് മനസ്സിലാക്കുവാനുള്ള വിവേകം തരണമേയെന്നു പ്രാര്‍ത്ഥിക്കാം. ദൈവത്തില്‍ ആശ്രയിച്ചു ജീവിച്ചില്ലെങ്കില്‍  ദൈവകൃപയും അവിടുത്തെ സ്നേഹവും നമുക്കു നഷ്ടമാകും.” #സാന്താമാര്‍ത്ത

Often we forget the Lord and deal with other gods: money, vanity, pride. Let us ask for the grace to understand when our heart begins to slide into worldliness. God's grace and love will stop for us if we do not plead Him in prayer. #HomilySantaMarta

ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം സാമൂഹ്യശ്രൃംഖലയില്‍ പങ്കുവച്ചു.
 

translation : fr william nellikkal 

13 February 2020, 16:30