ജീവനെ സംരക്ഷിക്കാനുള്ള പ്രതിബദ്ധതയെ നവീകരിക്കാം
ഫ്രാന്‍സിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.
സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
" ജീവനിലേക്കുള്ള കവാടങ്ങളെ തുറന്നിടുക എന്ന പ്രമേയത്തിൽ ഇറ്റലിയിൽ ഇന്ന് (ഫെബ്രുവരി രണ്ടാം തിയതി) ജീവന്‍റെ ദിനം ആഘോഷിക്കപ്പെടുന്നു. മനുഷ്യജീവന്‍റെ ആരംഭം മുതൽ അതിന്‍റെ സ്വാഭാവിക അന്ത്യം വരെ അതിനെ സംരക്ഷിക്കുവാനുള്ള പ്രതിബദ്ധതയെ നവീകരിക്കാനുള്ള അവസരമായി ഈ ദിനം മാറുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു." ഇറ്റാലിയന്‍ ഭാഷയില്‍ പാപ്പാ ഈ സന്ദേശം പങ്കുവച്ചു.
02 February 2020, 16:28