സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
സാൻ ജൊവാന്നി ലാറ്ററൻ ബസിലിക്കയിൽ ഫെബ്രുവരി 27 ആം തിയതി വ്യാഴാഴ്ച നടക്കുന്ന റോമാരൂപതയിലെ വൈദീകർക്കായുള്ള അനുതാപശുശ്രൂഷയിൽ പാപ്പാ പങ്കെടുക്കും. നോയമ്പുകാലത്തിന്‍റെ ആരംഭത്തിൽ എല്ലാ വർഷവും നടത്താറുള്ള ഈ ശുശ്രൂഷയിൽ മാർപ്പാപ്പയുടെ വികാരിയായ കർദിനാൾ ആഞ്ചലോ ദെ ദൊനത്തിസ് നയിക്കുന്ന ധ്യാനത്തിനു ശേഷം വൈദീകർക്ക് അനുരഞ്ജന കൂദാശയ്ക്കുള്ള അവസരമുണ്ടായിരിക്കും. ഫ്രാൻസിസ് പാപ്പായും അനുരഞ്ജന കൂദാശയിൽ കാർമ്മീകനാകും. കുമ്പസാരത്തിന് ശേഷം പാപ്പയുടെ വചനപ്രഘോഷണവുമുണ്ടായിരിക്കും. ലാറ്ററൻ ബസിലിക്കയിലെ അനുതാപ ശുശ്രൂഷയ്ക്ക് മാദ്ധ്യമപ്രവർത്തകർക്ക് പ്രവേശനം അനുവദിച്ചിട്ടില്ല.