വിസ്മയിക്കാനുള്ള കഴിവ് ദൈവവുമായുളള നമ്മുടെ കൂടിക്കാഴ്ചയെ ഫലപ്രദമാക്കുന്നു
ഫെബ്രുവരി രണ്ടാം തിയതി കർത്താവിന്‍റെ സമർപ്പണത്തിരുന്നാൽ ദിനത്തിൽ ഫ്രാൻസിസ് പാപ്പാ നൽകിയ രണ്ടാമത്തെ ട്വിറ്റർ സന്ദേശം.
സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
കര്‍ത്താവിന്‍റെ സമർപ്പണത്തിരുനാൾ ദിനത്തിൽ പ്രഘോഷിക്കപ്പെട്ട സുവിശേഷ ഭാഗത്തെ ആസ്പദമാക്കി നൽകിയ ട്വിറ്റർ സന്ദേശത്തിൽ "കർത്താവിന്‍റെ സമർപ്പണത്തിരുന്നാള്‍ മേരിയുടെയും, ജോസഫിന്‍റെയും, ശിമയോന്‍റെയും, അന്നയുടെയും നയനങ്ങളുടെ മുന്നിൽ എന്ത് സംഭവിച്ചതെന്ന അത്ഭുതത്തെ നമുക്ക് കാണിച്ചു തരുന്നു. വിസ്മയിക്കാനുള്ള കഴിവ് ദൈവവുമായുളള നമ്മുടെ കൂടിക്കാഴ്ചയെ ഫലപ്രദമാക്കുന്നു."
ഇറ്റാലിയന്‍, സ്പാനിഷ്, പോര്‍ച്ചുഗീസ്, പോളിഷ്, ജര്‍മ്മന്‍, ഇംഗ്ലീഷ്, ലാറ്റിന്‍, ഫ്രഞ്ച്, അറബി എന്നിങ്ങനെ യഥാക്രമം 9 ഭാഷകളില്‍ പാപ്പാ ഈ സന്ദേശം #GospeloftheDay(Lk 2:22-40) എന്ന ഹാന്‍ഡിലില്‍ പാപ്പാ ഈ സന്ദേശം പങ്കുവച്ചു.
02 February 2020, 16:34