തിരയുക

പ്രാര്‍ത്ഥനയില്‍! പ്രാര്‍ത്ഥനയില്‍! 

പ്രാര്‍ത്ഥന നമ്മുടെ മാത്രം ആവശ്യങ്ങളില്‍ ഒതുങ്ങരുത്!

പാപ്പായുടെ ട്വിറ്റര്‍ സന്ദേശം - ക്രിസ്തീയ പ്രാര്‍ത്ഥന

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ക്രൈസ്തവ പ്രാര്‍ത്ഥനയ്ക്ക് സാര്‍വ്വത്രിക മാനം അനിവാര്യ വ്യവസ്ഥയെന്ന് മാര്‍പ്പാപ്പാ.

ശനിയാഴ്ച (15/02/2020) തന്‍റെ ട്വിറ്റര്‍ സന്ദേശ ശൃംഖലയില്‍ കണ്ണിചേര്‍ത്ത  പുതിയ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ എന്തായിരിക്കണം പ്രാര്‍ത്ഥനയെന്ന് വ്യക്തമാക്കിയിരിക്കുന്നത്.

“നമ്മുടെ പ്രാര്‍ത്ഥന നമ്മുടെ മാത്രം കാര്യങ്ങളിലും ആവശ്യങ്ങളിലും ഒതുങ്ങി നില്ക്കുന്നതായിരിക്കരുത്: സാര്‍വ്വത്രികമാനം ഉണ്ടെങ്കില്‍ മാത്രമേ ഒരു പ്രാര്‍ത്ഥന യഥാര്‍ത്ഥത്തില്‍ ക്രിസ്തീയമാകുകയുള്ളു” എന്നാണ് പാപ്പാ കുറിച്ചത്.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കണ്ണിചേര്‍ക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണയായി, അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 February 2020, 13:30