നാം ഒരു ജനമായിരിക്കുക കര്‍ത്താവിന്‍റെ ഹിതം!
ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി
നാം ഒരു ജനമായിരിക്കണമെന്ന്, കൂട്ടായ്മയിലായിരിക്കണമെന്ന് ദൈവം അഭിലഷിക്കുന്നുവെന്ന് മാര്‍പ്പാപ്പാ.
വെള്ളിയാഴ്ച (14/02/20) “വചനസമീക്ഷസാന്തമാര്‍ത്ത” (#HomilySantaMarta) എന്ന ഹാഷ്ടാഗോടുകൂടി കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ ഇതു പറഞ്ഞിരിക്കുന്നത്.
അന്ന് ദിവ്യബിലമദ്ധ്യേ പങ്കുവച്ച സുവിശേഷചിന്തകളില്‍ നിന്നടര്‍ത്തിയെടുത്ത വാക്യങ്ങളാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചത്.
ആ സന്ദേശത്തിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെയാണ്:
“നമ്മുടെ ജീവിതയാത്രയിലുടനീളം നമ്മെ തുണയ്ക്കുന്ന ജനങ്ങളെ, ദൈവത്തിനുള്ള കൃതജ്ഞതയുടെ ഒരു പ്രവൃത്തി എന്ന നിലയില്‍, ഇന്ന് ഓര്‍ക്കുന്നത് നല്ലതാണ്. അവര്‍ കുടുംബാംഗങ്ങളാകാം, സുഹൃത്തുക്കളാകാം,സഹപ്രവര്‍ത്തകരാകാം.... നാം ഒരു ജനമായി, കൂട്ടായ്മയില്‍ ആയിരിക്കണമെന്നാണ് കര്‍ത്താവിന്‍റെ അഭിലാഷം. ഒരിക്കലും ഞങ്ങളെ ഒറ്റയ്ക്കാക്കാതിരുന്നതിന് കര്‍ത്താവേ, അങ്ങേയ്ക്കു നന്ദി”
വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.