തിരയുക

Vatican News
ഫ്രാന്‍സീസ് പാപ്പായും ഹങ്കറിയുടെ പ്രസിഡന്‍റ് യാനൊസ് ആദെറും (JANOS ADER)  വത്തിക്കാനില്‍ സൗഹൃദ സംഭാഷണത്തില്‍, വെള്ളി, 14/02/2020 ഫ്രാന്‍സീസ് പാപ്പായും ഹങ്കറിയുടെ പ്രസിഡന്‍റ് യാനൊസ് ആദെറും (JANOS ADER) വത്തിക്കാനില്‍ സൗഹൃദ സംഭാഷണത്തില്‍, വെള്ളി, 14/02/2020  (AFP)

പാപ്പായും ഹങ്കറിയുടെ പ്രസിഡന്‍റും തമ്മില്‍ ഒരു കൂടിക്കാഴ്ച!

ഹങ്കറിയുടെ തലസ്ഥാനമായ ബുദ്ധാപ്പെസ്റ്റ് അമ്പത്തിരണ്ടാം അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസ്സിന് വേദിയാകുന്നതും സാമൂഹ്യ നീതി, കുടുംബ പരിപോഷണം, സൃഷ്ടിയുടെ സംരക്ഷണം തുടങ്ങിയവയും ഫ്രാന്‍സീസ് പാപ്പായും ഹങ്കറിയുടെ പ്രസിഡന്‍റ് യാനൊസ് ആദെറും തമ്മിലുള്ള സംഭാഷണത്തില്‍ പരാമര്‍ശ വിഷയങ്ങള്‍.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ഫ്രാന്‍സീസാ പാപ്പാ ഹങ്കറിയുടെ പ്രസിഡന്‍റ് യാനൊസ് ആദെറിനെ (JANOS ADER) വത്തിക്കാനില്‍ സ്വീകരിച്ചു.

വെള്ളിയാഴ്ച (14/02/20) ആയിരുന്നു ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയെന്ന് പരിശുദ്ധസിംഹാസനത്തിന്‍റെ വാര്‍ത്താവിതരണ കാര്യാലയം (പ്രസ്സ് ഓഫീസ്) ഒരു പത്രക്കുറിപ്പില്‍ വെളിപ്പെടുത്തി.

പരിശുദ്ധസിംഹാസനവും ഹങ്കറിയും തമ്മില്‍ നിലനിന്നുപോരുന്ന നല്ല ബന്ധത്തില്‍ പാപ്പായും പ്രസിഡന്‍റും സംതൃപ്തി രേഖപ്പെടുത്തുകയും നയതന്ത്രബന്ധം സ്ഥാപിതമായിതിന്‍റെ ശതാബ്ദിയും ഇടയ്ക്ക് വച്ചു മുറിഞ്ഞു പോയ ഈ ബന്ധം 1990-ല്‍ പുനസ്ഥാപിക്കപ്പെട്ടതിന്‍റെ മുപ്പതാവാര്‍ഷികവും അനുസ്മരിക്കുകയും ചെയ്തു.

അടുത്ത സെപ്റ്റമ്പറില്‍ ഹങ്കറിയുടെ തലസ്ഥാനമായ ബുദ്ധാപ്പെസ്റ്റ് അമ്പത്തിരണ്ടാം അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസ്സിന് വേദിയാകുന്നതും സാമൂഹ്യ നീതി, കുടുംബ പരിപോഷണം, സൃഷ്ടിയുടെ സംരക്ഷണം തുടങ്ങിയവയും ഇരുവരും തമ്മിലുള്ള സംഭാഷണത്തില്‍ പരാമര്‍ശ വിഷയങ്ങളായി.

പാപ്പായുമായുള്ള കൂടിക്കാഴ്ചാനന്തരം പ്രസിഡന്‍റ് യാനൊസ് ആദെറിന്‍ വത്തിക്കാന്‍ സംസ്ഥാന കാര്യദര്‍ശി കര്‍ദ്ദിനാള്‍ പീയെത്രൊ പരോളിനും വത്തിക്കാന്‍റെ വിദേശ കാര്യാലയത്തിന്‍റെ ഉപകാര്യദര്‍ശി മോണ്‍സിഞ്ഞൊര്‍ മിറൊസ്ലാവ് വ്വച്ചോവ്സ്കിയുമായും സംഭാഷണത്തില്‍ ഏര്‍പ്പെട്ടു. 

 

15 February 2020, 10:17