24ആം ലോകസമർപ്പിത ദിന വചന സന്ദേശം.
സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
ഇരുപത്തി നാലാമത്തെ ലോക സമർപ്പിത ദിനം ഫെബ്രുവരി രണ്ടാം തിയതി ഞായറാഴ്ച കർത്താവിന്‍റെ സമർപ്പനതിരുന്നാള്‍ ദിനത്തിൽ അനുസ്മരിക്കപ്പെട്ടു. അതിനോടനുമ്പന്ധിച്ച് ഫെബ്രുവരി ഒന്നാം തിയതി വൈകുന്നേരം അഞ്ചു മണിക്ക് വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയിൽ അർപ്പിക്കപ്പെട്ട ദിവ്യബലിക്കു ഫ്രാൻസിസ് പാപ്പാ മുഖ്യകാർമ്മീകത്വം നൽകി. വിശുദ്ധ യൗസേപ്പിതാവും, മാതാവും ദേവാലയത്തിൽ ഉണ്ണി യേശുവിനെ ദേവാലയത്തില്‍ സമർപ്പിച്ചവസരത്തിൽ "സകല ജനങ്ങൾക്കും വേണ്ടി അങ്ങ് ഒരുക്കിയിരിക്കുന്ന രക്ഷയെ എന്‍റെ കണ്ണുകൾ കണ്ടു കഴിഞ്ഞു."(ലുക്കാ.2:30) എന്ന് പ്രഘ്യാപിച്ച ശിമയോന്‍റെ വാക്കുകളിൽ കേന്ദ്രീകരിച്ചാണ് പാപ്പാ വചന സന്ദേശം നൽകിയത്. ദിവ്യബലിയില്‍ സന്നിഹിതരായ സമര്‍പ്പിതരോടും നേരിട്ട് സംസാരിച്ച മാർപ്പാപ്പാ, ശിമയോനെപ്പോലെ ലോകത്തിലുള്ള നന്മയേക്കാള്‍ കൂടുതല്‍ വിലമതിക്കുന്ന നിധിയെ കണ്ടെത്തി, ലളിതരായി ജീവിക്കുന്ന പുരുഷന്മാരും സ്ത്രീകളുമാണ് സമരപ്പിതര്‍ എന്ന് പറഞ്ഞു.
യേശുവിനെ തിരിച്ചറിയാനുള്ള കഴിവും, ജീവിതത്തില്‍ പ്രധാനപ്പെട്ടതെന്തെന്ന് കാണാനുള്ള കഴിവുമാണ് സമര്‍പ്പിത ജീവിതത്തിന്‍റെ ഹൃദയമെന്ന് പ്രബോധിപ്പിച്ച പാപ്പാ ഈ ദർശനം ആരംഭിക്കുന്നത് കൃപയെ എങ്ങനെ കാണാമെന്ന് അറിയുന്നതിലൂടെയും, പ്രത്യേകിച്ച് ദൈവം നമ്മുടെ ജീവിതത്തിൽ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് കാണുന്നതിലൂടെയാണെന്നും അത് ജീവിതത്തിന്‍റെ മഹത്തായ നിമിഷങ്ങളിൽ മാത്രമല്ല, നമ്മുടെ ദുർബ്ബലതയിലും ബലഹീനതയിലുമാണെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു.
ലൗകീകമായ രീതിയിൽ കാര്യങ്ങളെ സമീപിക്കുന്നത് സമർപ്പിതജീവിതത്തിന്‍റെ വലിയ പ്രലോഭനമാണെന്നും അത് നമ്മുടെ തീക്ഷണതയെ നഷ്ടപ്പെടുത്തുകയും , ദുഃഖം, അവിശ്വാസം എന്നിവയിലേക്ക് നയിക്കുകയും ചെയ്യുമെന്ന് പാപ്പാ മുന്നറിയിപ്പ് നൽകി.
ഒരുവശത്ത്, ശിമയോനെപ്പോലെ നമുക്കുവേണ്ടി ദൈവകൃപയെ മനസ്സിലാക്കാൻ കഴിയുമ്പോള്‍ മറുവശത്ത് സ്വമേധയാ കന്യാത്വം, ദാരിദ്ര്യം, അനുസരണം എന്ന ദാനങ്ങള്‍ക്ക് അർത്ഥം നൽകുന്നു. യേശുവിനെ എളിയവനും, ശുശ്രൂഷിക്കപ്പെടാനല്ലാ ശുശ്രൂഷിക്കാന്‍ വന്നവനായി കാണുകയും, സ്വയം ദാസനായി നിർവ്വചിക്കുകയും ചെയ്ത ശിമയോനെ ചൂണ്ടികാണിച്ച പാപ്പാ യേശുവിനെ ഈ വിധത്തിൽ കാണുന്നതും, അവിടുന്ന് പ്രവര്‍ത്തിച്ചത് പോലെ കാണാൻ കഴിയുന്നതും മറ്റുള്ളവരെ ശുശ്രൂഷിക്കാനായി എങ്ങനെ ജീവിക്കണം എന്ന് നമ്മെ പഠിപ്പിക്കുമെന്ന് വ്യക്തമാക്കി.
നമ്മുടെ അയൽക്കാരനെ തിരയുന്ന ഒരു നോട്ടം വേണം. ആ നോട്ടത്തെ ഈ ലോകത്തിലേക്ക് കൊണ്ടുവരാനാണ് സമര്‍പ്പിതര്‍ വിളിക്കപ്പെട്ടിരിക്കുന്നത്. ശിമയോന്‍റെ കണ്ണുകൾ രക്ഷയെ കണ്ടു. കാരണം അവന്‍ അത് പ്രതീക്ഷിച്ചിരുന്നു. ശിമയോന്‍റെ കണ്ണുകൾ പ്രത്യാശയോടെ കാത്തിരുന്ന കണ്ണുകളായിരുന്നവ. ദേവാലയത്തില്‍ കഴിഞ്ഞിരുന്ന ശിമയോനെയും അന്നയെയും പോലെ സമര്‍പ്പിതര്‍ക്കും പ്രതീക്ഷ ഉണ്ടായിരിക്കണം. ഒരിക്കലും പ്രത്യാശയുടെ ഉറവിടമായ കർത്താവിൽ നിന്ന് സ്വയം അകന്നുപോകരുത്. പാപ്പാ വിശദ്ദീകരിച്ചു.
പ്രിയ സഹോദരീസഹോദരന്മാരേ, സമര്‍പ്പിത ജീവിതം എന്ന ദാനത്തെ പ്രതി നമുക്ക് ദൈവത്തിന് നന്ദി പറയാം. ഒപ്പം കൃപയെ എങ്ങനെ തിരിച്ചറിയണമെന്നും, അയൽക്കാരനെ എങ്ങനെ കാണണമെന്നും, എങ്ങനെ പ്രത്യാശിക്കണമെന്നും ദൈവത്തോടപേക്ഷിക്കാം. അപ്പോൾ നമ്മുടെ കണ്ണുകളും രക്ഷയെ ദ്രശിക്കുമെന്നാ ശംസിച്ചു കൊണ്ടാണ് പാപ്പാ സന്‍റെ പ്രഭാഷണം ഉപസംഹരിച്ചത്.