സ്വാര്‍ത്ഥതയെ ജയിക്കുക സുവിശേഷത്തിനായി സ്വയാര്‍പ്പണം ചെയ്യുക!
ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി
ത്യാഗപ്രവര്‍ത്തികളിലൂടെ സഭയെ പടുത്തുയര്‍ത്തുക, മാര്‍പ്പാപ്പാ.
ബുധനാഴ്ച (05/02/2020) വത്തിക്കാനില്‍ പോള്‍ ആറാമന്‍ ശാലയില്‍ അനുവദിച്ച പ്രതിവാരപൊതുകൂടിക്കാഴ്ചയുടെ അവസാനം യുവജനത്തെയും വൃദ്ധജനത്തെയും രോഗികളെയും നവദമ്പതികളെയും പ്രത്യേകം സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.
നമ്മുടെ സ്വാര്‍ത്ഥതയെ അതിജീവിക്കുകയും സുവിശേഷത്തിന്‍റെ സേവനത്തിനായി സ്വയം സമര്‍പ്പിക്കുകയും ചെയ്യേണ്ടത് ആവശ്യമാണെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു.
ദൈവത്തില്‍, അവിടത്തെ ശക്തിയിലും കാരുണ്യത്തിലും അനന്ത വിശ്വാസം അര്‍പ്പിക്കേണ്ടതിന്‍റെ ആവശ്യകത കൂടിക്കാഴ്ചാ വേളയില്‍ വിവിധ ഭാഷാക്കാരെ അഭിവാദ്യം ചെയ്ത പാപ്പാ പോളണ്ടുകാരോടു സംസാരിക്കവെ ചൂണ്ടിക്കാട്ടി.
നമ്മുടെ ബുദ്ധിയിലൊ, നമ്മുടെ ശക്തികളിലൊ, കഴിവുകളിലൊ, നമുക്കുള്ളവയിലൊ അല്ല നാം ആശ്രയിക്കേണ്ടതെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു.
ദൈവം നമ്മോടുകൂടെയില്ലെങ്കില്‍ നാം ഏകാന്തരും വളരെ ചെറിയവരും അശക്തരും പാഴ്‍ജന്മങ്ങളുമാകുമെന്നും കര്‍ത്താവില്‍ നിന്നു ലഭിച്ച നന്മകളോട് വിശ്വസ്തര്‍ ആയിരിക്കണമെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.