തിരയുക

ഫ്രാന്‍സീസ് പാപ്പാ, പൊതുകൂടിക്കാഴ്ചാവേളയില്‍ , നവദമ്പതികളുടെ ചാരെ, വത്തിക്കാനില്‍, പോള്‍ ആറാമന്‍ ശാലയില്‍ 19/02/20 ഫ്രാന്‍സീസ് പാപ്പാ, പൊതുകൂടിക്കാഴ്ചാവേളയില്‍ , നവദമ്പതികളുടെ ചാരെ, വത്തിക്കാനില്‍, പോള്‍ ആറാമന്‍ ശാലയില്‍ 19/02/20 

ദൈവിക പദ്ധതികളും അവിടത്തെ രക്ഷയും!

ഫ്രാന്‍സീസ് പാപ്പാ പൊതുകൂടിക്കാഴ്ചാവേളയില്‍ യുവതയോടും വൃദ്ധജനത്തോടും നവദമ്പതികളോടും രക്ഷയുടെ പാതയെക്കുറിച്ച്.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ദൈവത്തിന്‍റെ രക്ഷ അപ്രതീക്ഷിത മാര്‍ഗ്ഗങ്ങളിലൂടെ നമ്മിലെത്തിച്ചേരുമെന്ന ബോധ്യം പുലര്‍ത്തണമെന്ന് മാര്‍പ്പാപ്പാ.
ബുധനാഴ്ച (19/02/2020) വത്തിക്കാനില്‍ പോള്‍ ആറാമന്‍ ശാലയില്‍ അനുവദിച്ച പ്രതിവാരപൊതുകൂടിക്കാഴ്ചയുടെ അവസാനം യുവജനത്തെയും വൃദ്ധജനത്തെയും രോഗികളെയും നവദമ്പതികളെയും പ്രത്യേകം സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.
കര്‍ത്താവില്‍ നാം വിശ്വാസമര്‍പ്പിക്കുകയും ദൈവത്തിന്‍റെ രക്ഷ നാം പ്രതീക്ഷിക്കുന്നതില്‍ നിന്ന് വ്യത്യസ്തമായ വഴികളിലുടെ നമ്മിലെത്തിച്ചേരുമെന്നത് അംഗീകരിച്ചുകൊണ്ട് അവിടത്തെ പദ്ധതികളിലേക്കു കടക്കുന്നതിന് പരിശ്രിമക്കുകയും ചെയ്യണമെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു.
 

20 February 2020, 09:23