സിറിയയ്‌ക്കായുള്ള അപേക്ഷ ഫ്രാൻസിസ് മാർപാപ്പാ നവീകരിച്ചു
ഫ്രാന്‍സിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.
സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
“സിറിയയിലെ യുദ്ധം കാരണം സ്ത്രീകളും കുട്ടികളും നിർബന്ധിതരായി ഓടിപ്പോകേണ്ടി വരുകയും, ജനങ്ങളുടെ ദുരിതങ്ങളെക്കുറിച്ചുള്ള വാർത്തകൾ തുടർന്നും വന്നുകൊണ്ടേയിരിക്കുന്നു. യുദ്ധത്തിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ വിഭാഗക്കാരോടും ചർച്ചകൾക്കും, മനുഷ്യാവകാശം മാനിക്കുന്നതിനും പൊതുജനത്തിന്‍റെ ജീവനെ സംരക്ഷിക്കുന്നതിനുമായുള്ള എന്‍റെ അപേക്ഷയെ വീണ്ടും ഞാൻ നവീകരിക്കുന്നു.”
ഫെബ്രുവരി ഒമ്പതാം തിയതി ഞായറാഴ്ച പാപ്പാ ട്വിറ്റർ സന്ദേശത്തില്‍ സൂചിപ്പിച്ചു. ഇറ്റാലിയന്‍, പോര്‍ച്ചുഗീസ്, സ്പാനിഷ്, പോളിഷ്, ഫ്രഞ്ച്, ജര്‍മ്മന്‍, ഇംഗ്ലീഷ്, എന്നിങ്ങനെ യഥാക്രമം 7 ഭാഷകളില്‍ പാപ്പാ ഈ സന്ദേശം പങ്കുവച്ചു.
09 February 2020, 16:21