തിരയുക

Vatican News
ജീവന്‍റെ പരിപാലന ദൗത്യം ജീവന്‍റെ പരിപാലന ദൗത്യം 

ജീവന്‍റെ ദിനാചരണം:ജീവന്‍ സംരക്ഷണ ദൗത്യ നവീകരണാവസരം!

ഇറ്റലിയിലെ കത്തോലിക്കാ സഭ ജീവനുവേണ്ടിയുള്ള ദിനം ആചരിച്ചു. “ജീവന് വാതില്‍ തുറന്നിടുക” ഈ ദിനാചരണത്തിന്‍റെ ആദര്‍ശ പ്രമേയം

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

മാനവ ഔന്നത്യധ്വംസനത്തിന്‍റെ സകല രൂപങ്ങളെയും ചെറുക്കണമെന്ന് മാര്‍പ്പാപ്പാ.

ഞായറാഴ്ച (02/02/2020) മദ്ധ്യാഹ്നത്തില്‍ വത്തിക്കാനില്‍ നയിച്ച ത്രികാലപ്രാര്‍ത്ഥനാവേളയില്‍ ഫ്രാന്‍സീസ് പാപ്പാ, അന്ന് ഇറ്റലിയില്‍ ജീവനുവേണ്ടിയുള്ള ദിനം സഭാതലത്തില്‍ ആചരിക്കപ്പെട്ടത് അനുസ്മരിച്ചുകൊണ്ടാണ് ഇതു പറഞ്ഞത്.

“ജീവന് വാതില്‍ തുറന്നിടുക” എന്ന പ്രമേയം ജീവനുവേണ്ടിയുള്ള നല്‍പ്പത്തിരണ്ടാം ദിനാചരണം സ്വീകരിച്ചിരുന്നതും പാപ്പാ അനുസ്മരിച്ചു. 

മനുഷ്യജീവനെ അതിന്‍റെ ആരംഭം മുതല്‍ സ്വാഭാവികാന്ത്യംവരെ കാത്തുപരിപാലിക്കാനും സംരക്ഷിക്കാനുമുള്ള പരിശ്രമം നവികരിക്കാനുള്ള ഒരു അവസരമായിരിക്കട്ടെ ഈ ദിനാചരണം എന്ന് പാപ്പാ ആശംസിച്ചു.

സാങ്കേതികവിദ്യയോ സമ്പദ്ഘടനയോ അപകടാവസ്ഥയിലാകുന്ന ഒരു വേളയിലാണെങ്കില്‍ പോലും, പരസ്പരം താങ്ങാകുന്ന സാഹോദര്യത്തിന്‍റെ നൂതനരൂപങ്ങള്‍ക്ക്  വാതിലുകള്‍ മലര്‍ക്കെ തുറന്നിട്ടുകൊണ്ട്, മാനവ ഔന്നത്യ ധ്വംസനത്തിന്‍റെ  എല്ലാ രൂപങ്ങളെയും ചെറുക്കേണ്ടത് ആവശ്യമാണെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു.

 

03 February 2020, 10:18