പാപ്പായും റോമന്‍കൂരിയ അംഗങ്ങളും നോമ്പുകാല ധ്യാനത്തില്‍!
ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി
ഫ്രാന്‍സീസ് പാപ്പായും റോമന്‍ കൂരിയായിലെ അംഗങ്ങളും നോമ്പുകാല ധ്യാനം ആരംഭിക്കുന്നു,.
ഞായറാഴ്ച (01/03/2020) വൈകുന്നേരം തുടങ്ങുന്ന ഈ ധ്യാനം ആറാം തീയതി വെള്ളിയാഴ്ച (06/03/2020) സമാപിക്കും.
പതിവുപോലെ ഇക്കൊല്ലവും വത്തിക്കാനില്‍ നിന്ന് 30 ലേറെ കിലോമീറ്റര്‍ തെക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന അറീച്ച എന്ന പ്രദേശത്ത് ദിവ്യഗുരുവിന്‍റെ നാമത്തിലുള്ള ധ്യാന കേന്ദ്രത്തില്‍ തന്നെയാണ് തപസ്സുകാല ധ്യാനം നടക്കുക. എന്നിരുന്നാലും പാപ്പാ ശാരീരികാസ്വസ്ഥ്യത്തെ തുടര്‍ന്ന് അറീച്ചയിലേക്കു പോകില്ല. വത്തിക്കാനില്‍ ഇരുന്നുകൊണ്ട് ധ്യാനത്തില്‍ പങ്കുചേരും.
പഴയ നിയമത്തിലെ പുറപ്പാട് ഗ്രന്ഥത്തിലെ 3,2 വാക്യത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത “മുള്‍പ്പടര്‍പ്പില്‍ അഗ്നി ജ്വലിച്ചുയര്‍ന്നു”, എന്ന വാക്യമാണ് വിചിന്തന പ്രമേയം.
“ദൈവ-മനുഷ്യ സമാഗമം പുറപ്പാട് ഗ്രന്ഥത്തിന്‍റെയും മത്തായിയുടെ സുവിശേഷത്തിന്‍റെയും സങ്കീര്‍ത്തന പ്രാര്‍ത്ഥനകളുടെയും വെളിച്ചത്തില്‍ വിശകലനം ചെയ്യും.
പൊന്തിഫിക്കല്‍ ബൈബിള്‍ സമിതിയുടെ അദ്ധ്യക്ഷനായ ഈശോസഭാവൈദികന്‍ പീയെത്രൊ ബൊവാത്തി (FR.PIETRO BOVATI SJ) ആണ്. ധ്യാനഗുരു.
ഞായറാഴ്ച വൈകുന്നേരം മുതല്‍ വെള്ളിയാഴ്ചവരെയുള്ള ദിനങ്ങളില്‍ ഫ്രാന്‍സീസ് പാപ്പാ ബുധനാഴ്ചത്തെ പ്രതിവാരപൊതുദര്‍ശന പരിപാടിയുള്‍പ്പടെയുള്ള എല്ലാ ഔദ്യോഗികകൃത്യങ്ങളും ഒഴിവാക്കിയിരിക്കയാണ്.