തിരയുക

Vatican News
പ്രൊ പേത്രി സേദേ സംഘടനാം ഗങ്ങളുമായി നടന്ന കൂടിക്കാഴ്ചയില്‍ പാപ്പാ. പ്രൊ പേത്രി സേദേ സംഘടനാം ഗങ്ങളുമായി നടന്ന കൂടിക്കാഴ്ചയില്‍ പാപ്പാ.  (Vatican Media)

മാനവപുരോഗതിക്കായി പരിശ്രമിക്കുന്ന സഭയുടെ പ്രേഷിത പ്രവർത്തനത്തിൽ പങ്കെടുക്കണം

ഫെബ്രുവരി ഇരുപത്തി നാലാം തിയതി വത്തിക്കാനിൽ വെച്ച് പ്രൊ പേത്രി സേദേ സംഘടനാം ഗങ്ങളുമായി നടന്ന കൂടിക്കാഴ്ചയിലാണ് വ്യക്തിയുടെ സമഗ്രമായ മാനവപുരോഗതിക്കായി പരിശ്രമിക്കുന്ന സഭയുടെ പ്രേഷിത പ്രവർത്തനത്തിൽ പങ്കെടുക്കണമെന്ന് പാപ്പാ പ്രസ്താവിച്ചത്.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

റോമൻ കത്തോലിക്കാ സഭയില്‍ മാർപ്പാപ്പയെ സഹായിക്കുകയും, അനുഗമിക്കുകയും അദ്ദേഹത്തിന്‍റെ വാക്കുകളെയും സഭയുടെ പഠനങ്ങളെയും പരസ്യപ്പെടുത്തുകയും ചെയ്യുന്ന സംഘടനയാണ് (PRO PETRI SEDE ASSOCIATION).

തന്‍റെ അജപാലന ദൗത്യവും, പരുശുദ്ധസിംഹാസനത്തിന്‍റെ സാമൂഹികവും ജീവകാരുണ്യ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട  അവരുടെ സാമ്പത്തികവും ആത്മീയവുമായ സംഭാവന നൽകാനുള്ള അവസരമായി  ഈ തീർത്ഥാടനം അവരെ സഹായിക്കുന്നുവെന്ന് ചൂണ്ടികാണിച്ച പാപ്പാ,  അവരുടെ മുൻഗാമികളുടെ പാത പിന്തുടർന്ന്, ഓരോ വ്യക്തിയുടെയും സമഗ്രമായ മാനവവികസനത്തിനായി പരിശ്രമിക്കുന്ന സഭയുടെ പ്രേഷിത പ്രവർത്തനത്തിൽ പങ്കെടുക്കണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തു. വാസ്തവത്തിൽ, മനുഷ്യന്‍റെ ഉത്ഭവം അല്ലെങ്കിൽ സാമൂഹിക അന്തസ്സ്‌ എന്തുതന്നെയായാലും അവന്‍റെ സമഗ്രതയും അന്തസ്സും എപ്പോഴും സംരക്ഷിക്കപ്പെടണമെന്നും പാപ്പാ വ്യക്തമാക്കി.

തൊഴിൽ, ബഹുമതി അല്ലെങ്കിൽ അധികാരം എന്നിവയ്ക്ക് വേണ്ടിയുള്ള അനിയന്ത്രിതമായ ഓട്ടത്തിൽ, ദുർബ്ബലരും ചെറിയവരുമായ വ്യക്തികള്‍ ചിലപ്പോൾ തിരസ്കൃതരാക്കപ്പെടുവെന്ന് ചൂണ്ടികാണിച്ച പാപ്പാ, വൃദ്ധരും, ഭ്രൂണഹത്യക്ക് വിധേയമാകുന്ന കുട്ടികളും, വികലാംഗരും, ദരിദ്രരും ഉപയോഗശൂന്യരായി കരുതപ്പെടുന്നുവെന്നും അതിനാല്‍  ദരിദ്രർക്ക് മുൻഗണന നല്‍കുന്നതിനെ പിന്തുണയ്ക്കുന്ന സഭ, നല്ല ഇച്ഛാശക്തിയുള്ള സ്ത്രീ പുരുഷന്മാരെ ആഗ്രഹിക്കുന്നുവെന്നും ഓര്‍മ്മിപ്പിച്ചു. സഭാജീവിതത്തിലേക്കുള്ള ജീവകാരുണ്യപ്രവർത്തനത്തിലൂടെ, പ്രൊ പേത്രി സേദേ സംഘടനാംഗങ്ങള്‍ മറ്റുള്ളവര്‍ക്ക് ഉപ്പും വെളിച്ചവുമായിത്തീരുന്നുവെന്നും (cf. മത്താ.5:13-14) അത്  അനേകം ജീവിതങ്ങള്‍ക്ക് രുചി പകരുന്നുവെന്നും പാപ്പാ വെളിപ്പെടുത്തി. പത്രോസിന്‍റെ പിൻഗാമിയെന്ന നിലയിൽ തന്‍റെ ഉത്തരവാദിത്വത്തെ നിരന്തരം പിന്തുണയ്ക്കുന്നതിന് നന്ദി പറഞ്ഞ പാപ്പാ മനുഷ്യസമൂഹത്തെയും, പൊതുഭവനമായ പരിസ്ഥിതി സംബന്ധിച്ച് അഭിമുഖീകരിക്കുന്ന വിവിധ വെല്ലുവിളികളെയും അനുസ്മരിച്ചു.

യുദ്ധം, ജനങ്ങളെ നാടുകടത്തൽ, ദാരിദ്ര്യം, പരിസ്ഥിതി വ്യവസ്ഥയുടെ അധഃപതനം എന്നീ കാരണങ്ങളാല്‍ കഷ്ടപ്പെടുന്നവരുടെ വേദനയുടെ നിലവിളിയെയും, ദരിദ്രരെ ചൂഷണെ ചെയ്യുന്നതിനെ അവസാനിപ്പിക്കേണ്ട അടിയന്തിര ആവശ്യത്തെയും, പാരിസ്ഥിതിക പരിവർത്തനത്തിനായുള്ള  അപേക്ഷയെ വീണ്ടും നടപ്പിലാക്കാനുള്ള താത്പര്യത്തെയും പാപ്പാ ഓര്‍മ്മപ്പെടുത്തി. ക്രൈസ്തവ ജീവിത സാക്ഷ്യത്തിനും, മറ്റുള്ളവരോടുള്ള  ശ്രദ്ധയിലൂടെ പ്രകടമാണെന്ന് പറഞ്ഞ പാപ്പാ എല്ലാവരുടെയും ഹൃദയത്തിൽ പ്രത്യാശ പകരുന്ന ഒരു തീജ്വാലയായിത്തീരുന്നതിന് ബോധ്യങ്ങളിലും, വിശ്വാസത്തിലും ഉറച്ചു നില്‍ക്കണമെന്നും വിശുദ്ധ പത്രോസിനെപ്പോലെ, ധൈര്യത്തോടെ ക്രിസ്തു നമുക്കു വെളിപ്പെടുത്തിയ മഹത്തായ സ്നേഹം പങ്കിടാന്‍ പുറപ്പെടണമന്ന് ആശംസിക്കുകയും ചെയ്തു.

24 February 2020, 15:41